കൈമാറ്റത്തിന് പിന്നില്‍ മോദി- പിണറായി തിരക്കഥ: മുല്ലപ്പള്ളി
കൊല്ലം: ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിന് പിന്നില്‍ മോദി- പിണറായി തിരക്കഥയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കൈമാറ്റത്തിനുപിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണം. വിമാനത്താവള കൈമാറ്റത്തിനെതിരേ നിയമനടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥകാട്ടി.
സമാനരീതിയില്‍ കൈമാറാന്‍ ശ്രമിച്ച ഗുവാഹത്തി വിമാനത്താവളം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടിക്ക് തയാറായില്ല. മുതലാളിത്ത രാജ്യങ്ങള്‍പോലും പൈതൃകസ്വത്തുക്കള്‍ സംരക്ഷിക്കുമ്പോള്‍ ഇടതുസര്‍ക്കാര്‍ കോവളം കൊട്ടാരം കോടീശ്വരന് കൈമാറിയതെന്തിനാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഈ ഇടപാടിലൂടെ സി.പി.എമ്മിന് എത്രതുക കിട്ടിയെന്ന് വെളിപ്പെടുത്തണം.
സാമ്പത്തിക ലാഭത്തിനല്ലെങ്കില്‍ പിന്നെന്തിനാണ് കോവളം കൊട്ടാരം കൈമാറിയതെന്ന് വിശദീകരിക്കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്. ഹാരിസണ്‍ പ്ലാന്റേഷനുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ മനഃപൂര്‍വം കോടതിയില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."