ഗീതു ഡാനിയലിന് ഗവേഷണ പുരസ്കാരം
കല്‍പ്പറ്റ: ഇന്ത്യന്‍ അക്കാദമിക് റിസര്‍ച്ച് അസോസിയേഷന്റെ 2017ലെ മികച്ച ഗവേഷകക്കുള്ള പുരസ്കാരം വയനാട് സ്വദേശിനിയായ ഗീതു ഡാനിയലിന്. കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്സിറ്റിയില്‍ ക്ലിനിക്കല്‍ ബയോകെമിസ്ട്രിയില്‍ ഗവേഷണം നടത്തുകയാണ് ഗീതു.
നിരവധി രാജ്യാന്തര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗീതു സംസ്കൃതി ഖത്തര്‍ കേന്ദ്ര എക്സിക്യുട്ടീവ് അംഗം സരുണ്‍ മാണി ആടുകാലിലിന്റെ ഭാര്യയാണ്.
കോയമ്പത്തൂര്‍ കാവനാല്‍ കെ.വി ഡാനിയലിന്റെയും ലീലാമ്മ ഡാനിയലിന്റെയും മകളായ ഗീതു നിരവധി ദേശീയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും, നിരൂപകയായും പ്രവര്‍ത്തിച്ച് വരികയാണ്. റോയല്‍ സൊസൈറ്റി ഓഫ് ബയോളജി (യു.കെ)യുടെ ചാര്‍ട്ടേര്‍ഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാര്‍ഡ്(2016), ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ്(2016) എന്നിവയും ലഭിച്ചിട്ടുണ്ട്. ഈമാസം 22ന് തിരുച്ചിറപ്പള്ളിയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമര്‍പ്പണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."