ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകം; അധികൃതര്‍ ഉറക്കത്തില്‍
മണ്ണഞ്ചേരി: ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളില്‍ ഡെങ്കിപനിയും എലിപനിയും വ്യാപകമാകുന്നു. മണ്ണഞ്ചേരിയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഡെങ്കിപനി ബാധിച്ചതായാണ് വിവരം. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ്്്് ആശുപത്രിയില്‍ ചികില്‍സയിലാണ്. മണ്ണഞ്ചേരി ചിയാംവെളി പള്ളിയുടെ സമീപത്തെ വീട്ടിലെ അംഗങ്ങള്‍ക്കാണ് കൂട്ടത്തോടെ ഡെങ്കിപനി ബാധിച്ചിട്ടുള്ളത്.
രോഗവിവരം അറിഞ്ഞിട്ടും മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഇതുവരെ ഈ പ്രദേശത്തേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ആര്യാട് പഞ്ചായത്തിലും ഇത്തരം രോഗം ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. നിരവധി പേര്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികില്‍സയിലാണ്.
ഡെങ്കിപനി ബാധയെതുടര്‍ന്ന്് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആര്യാട് പഞ്ചായത്തില്‍ 13 -ാം വാര്‍ഡില്‍ കാരിക്കുഴിയില്‍ ദിലിപിന്റെ മകന്‍ വിവേക് ദിലിപിനെ നിലവഷളായതിനെതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ആറുപേര്‍ക്ക് ഇപ്പോള്‍ ഡെങ്കിപനിയുടെ ചികില്‍സ നടത്തിവരുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നുപേരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പുതന്നെ മഴക്കാല രോഗങ്ങള്‍ക്കും മറ്റുവിധത്തിലുള്ള പകര്‍ച്ചപനികള്‍ക്കുമെതിരെ ജാഗ്രതാ സന്ദേശം നല്‍കിയതല്ലാതെ വേണ്ട രീതിയില്‍ ആരോഗ്യവകുപ്പോ തദ്ദേശ സ്ഥാപനങ്ങളോ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഒട്ടുമിക്ക കേന്ദ്രങ്ങളിലും മഴക്കാലശുചീകരണം പോലും നടത്തിയിട്ടില്ല. ഇത്തരത്തിലുള്ള അലംഭാവമാണ് രോഗപകര്‍ച്ചയ്്്ക്ക് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."