HOME
DETAILS
MAL
അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്
backup
July 06 2016 | 09:07 AM
കൊച്ചി: കാക്കനാട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശുചിത്വമിഷന് ഓഫീസിലെ അസി.കോഓര്‍ഡിനേറ്റര്‍ (വേസ്റ്റ് മാനേജ്മെന്റ്) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുകളില്‍ നിന്നും വിരമിച്ചവരും ശുചിത്വമേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള സേവനതല്‍പ്പരരുമായ ആളുകള്‍ക്കും വേസ്റ്റ് മാനേജ്മെന്റ് രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്യൂ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം 14ന് രാവിലെ 11 മണിക്ക് ജില്ലാ ശുചിത്വമിഷന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."