HOME
DETAILS
MAL
പറവൂരിലെ ക്ഷേത്രകവര്‍ച്ച; പ്രതികള്‍ പിടിയില്‍
backup
June 17 2018 | 10:06 AM
പറവൂര്‍: വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് പൊള്ളാച്ചിയില്‍ വെച്ച് പിടിയിലായത്. ഇവരില്‍ നിന്ന് മോഷണമുതലുകളും തിരുവാഭരണവും പിടിച്ചെടുത്തിട്ടുണ്ട്.
ജൂണ്‍ 12 രാത്രിയാണ് മോഷണം നടന്നത്. പറവൂരിലെ കോട്ടുവളളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന് സ്വര്‍ണമാണ് മോഷണം പോയത്. ഇതിനു സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനും നഷ്ടമായി.ക്ഷേത്രത്തിലെ സി.സി.ടി.വിയും മോഷണം പോയിരുന്നു.
തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഓട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നു. എന്നാല്‍, അവിടെ നിന്ന് സ്വര്‍ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവന് സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."