HOME
DETAILS

സിറിയയിലേത് രാസായുധ പ്രയോഗമെന്ന് റിപ്പോര്‍ട്ട്

  
backup
April 06 2017 | 23:04 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 107 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ രാസായുധപ്രയോഗമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുര്‍ക്കി നിയമവിഭാഗം മന്ത്രി ബകിര്‍ ബുസ്ദാഗ് ആണ് ഇക്കാര്യം അറിയിച്ചത്.
ആക്രണണത്തിനിരയായവരെ ചികിത്സിച്ച ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് സിറിയയില്‍ രാസായുധപ്രയോഗം നടന്നിട്ടുണ്ടെന്നാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാസായുധപ്രയോഗം സ്ഥിരീകരിക്കാനായത്.
ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂന്‍ നഗരത്തിലാണ് രാസായുധപ്രയോഗം നടന്നത്. വിമതരുടെ പിടിയിലുള്ള സിറിയന്‍ നഗരമാണിത്. അല്‍ ഖാഇദ ബന്ധമുള്ള ഹായത്ത് തഹ്‌രീര്‍ അല്‍ ഷാമിന്റെ നിയന്ത്രണത്തിലാണ് നഗരം. പരുക്കേറ്റവരില്‍ ചിലരില്‍ രാസായുധപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാനാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചിലരുടെ വായില്‍ നിന്ന് നുരയും പതയും വരുന്നതായും ഛര്‍ദിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റു ചിലര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. പേശീ സംബന്ധമായ പ്രശ്‌നങ്ങളും പലരെയും ബാധിച്ചിട്ടുണ്ട്. ഈ ലക്ഷണങ്ങളെല്ലാം തന്നെ രാസായുധപ്രയോഗം നടന്നതിന്റെ തെളിവുകളാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. യുദ്ധവിമാനങ്ങള്‍ രാസായുധം പുറത്തേക്കു വിടുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിനു പിന്നില്‍ രാസായുധപ്രയോഗമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago