ഇന്ത്യ പാക് പ്രശ്നം: പ്രശ്നപരിഹാരത്തിനായി സഊദി ഇടപെടല്‍
റിയാദ്: ഇന്ത്യ പാകിസ്ഥാന് സംഘര്‍ഷം ലഘൂകരിക്കാന്‍ സഊദി ഇടപെടുന്നു. ഇതിനായി ചര്‍ച്ചകള്‍ക്കായി സഊദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഉടന്‍ പാകിസ്ഥാനിലേക്ക് പോകും. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സഊദിയുടെ ഇടപെടല്‍.
നാളെ ഒ ഐ സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തുമെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന് വിദേശ കാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. ആദില്‍ അല്‍ ജുബൈറുമായി ടെലഫോണില്‍ സംസാരി
ച്ചുവെന്ന് പറഞ്ഞ ഖുറൈശി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പാകിസ്ഥാന് തങ്ങളുടെ വ്യോമ പാത അടച്ചിട്ട അവസ്ഥയാണെകിലും ആദില്‍ അല്‍ ജുബൈര്‍ പ്രത്യേക വിമാനത്തില്‍ ഇസ്ലാമാമാബാദ് വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം
സഊദി കിരീടാവകാശി നേരത്തെ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പേരില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന കിരീടാവകാശി ഇന്ത്യയുടെ വികാരം മാനിച്ചു തിരിച്ചു സഊദിയിലിലെത്തി തൊട്ടടുത്ത ദിവസം വീണ്ടും ഇന്ത്യയിലേക്ക് നേരിട്ട് യാത്രയാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."