HOME
DETAILS

ഹൈടെക് ആയി ട്രഷറികള്‍

  
backup
June 18 2018 | 02:06 AM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%86%e0%b4%af%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d



കണ്ണൂര്‍: ഇടപാടുകള്‍ സുതാര്യവും ആധുനികവുമാക്കുന്നതിന് പ്രഖ്യാപിച്ച സംസ്ഥാന ട്രഷറി വകുപ്പിന്റെ പദ്ധതികള്‍ ലക്ഷ്യത്തിലേക്ക്. ട്രഷറിയെ ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുന്നതിന് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സംവിധാനമാണ് ലക്ഷ്യത്തിലെത്തുന്നത്. ട്രഷറി സേവിങ്‌സ് ബാങ്കിന് മറ്റു ബാങ്കുകളുമായി സഹകരിച്ച് എ.ടി.എം സംവിധാനവും ഡിജിറ്റല്‍ ബില്ല് സംവിധാനവും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ധനകാര്യ വകുപ്പ്.
ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന പദ്ധതി പ്രകാരം കടലാസ്-കറന്‍സി രഹിത സേവനമാണ് ധനകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഇതോടെ ട്രഷറികളുടെ പ്രവര്‍ത്തനം വേഗം കൈവരിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ട്രഷറിയില്‍ എത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമായി തുടങ്ങി.
ദേശസാല്‍കൃത ബാങ്കുകള്‍ക്ക് സമാനമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉടന്‍ ആരംഭിക്കും. ട്രഷറി അക്കൗണ്ട് ഉടമകള്‍ക്ക് യൂട്ടിലിറ്റി പെയ്‌മെന്റിനുള്ള സൗകര്യവും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ നടപ്പിലാക്കും. കൂടാതെ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവയുടെ പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്.
മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ നിലവില്‍ പേപ്പര്‍ ബില്ലായാണ് ട്രഷറിയില്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം പൂര്‍ത്തിയാകുന്നതോടെ ഉദ്യോഗസ്ഥരുടെ സീലും ഒപ്പും ഇല്ലാത്ത ഡിജിറ്റല്‍ ബില്‍ സംവിധാനത്തിലേക്ക് ട്രഷറി നീങ്ങും.
ട്രഷറിയുടെ ഓഫിസ് മാതൃകതന്നെ മാറ്റുന്നതിനും ദേശസാല്‍കൃത ബാങ്കുകളുടെ ഓഫിസ് മാതൃകയില്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനും നടപടി ആരംഭിച്ചുകഴിഞ്ഞു. പെന്‍ഷന്‍കാരുടെ സേവനങ്ങളും ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. നിലവില്‍ പെന്‍ഷന്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍, പ്രതിമാസ പെന്‍ഷന്‍, കുടിശ്ശിക വരവ്‌വച്ചതിന്റെ വിവരങ്ങള്‍, ആദായ നികുതി സംബന്ധിച്ചുള്ളവ എന്നിവ പെന്‍ഷന്‍ പോര്‍ട്ടലില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  16 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago