വിരമിച്ചവര്‍ക്കും ദാസ്യപ്പണിക്ക് പൊലിസുകാര്‍
തിരുവനന്തപുരം: പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ദാസ്യപ്പണിക്ക് ക്യാംപ് ഫോളോവേഴ്സിനെ ഉപയോഗിച്ചത് വിവാദമായിരിക്കെ അടുത്തിടെ വിരമിച്ച ഡി.ജി.പിയുടെയും മൂന്ന് എ.ഡി.ജി.പിമാരുടെയും വീടുകളിലടക്കം സംസ്ഥാനത്താകെ നൂറിലേറെ ക്യാംപ് ഫൊളോവേഴ്സ് അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നതായി കണക്കെടുപ്പില്‍ വ്യക്തമായി.
തിരുവനന്തപുരം സിറ്റിയിലെ വിവിധ ക്യാംപുകളില്‍ നിന്നായി 53 പൊലിസുകാരെയും റൂറല്‍ എ.ആര് ക്യാംപില്‍നിന്ന് 45 പൊലിസുകാരെയും ദാസ്യപ്പണിക്കായി ഉന്നതരുടെ വീട്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷമണയുടെ വീട്ടില്‍ നാലു പേരാണ് ഇത്തരത്തില്‍ പണിയെടുക്കുന്നത്. തിരുവനന്തപുരത്ത് 18 പേര് പണിയെടുക്കുന്നത് വിരമിച്ച ഐ.പി.എസുകാരുടെ വീട്ടിലാണ്. 20 പേര് വിവിധ കമ്മിഷന് അധികാരികളുടെയും 16 പേര് പൊലിസിലില്ലാത്ത ഐ.പി.എസുകാരുടെയും വീട്ടില്‍ തുടരുന്നു. ഫോളോവേഴ്സിന്റെ എണ്ണം നല്കാന് ജില്ലാ പൊലിസ് മേധാവികളോട് ബറ്റാലിയന് എ.ഡി.ജി.പി എസ്. അനന്ദകൃഷ്ണന് സര്‍ക്കുലര്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് പൊലിസുകാരെ തിരച്ചയക്കല്‍ യജ്ഞം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."