ശൈഖ് ഹസീനക്ക് ഇന്ത്യന്‍ മണ്ണില്‍ ഊഷ്മള സ്വീകരണം
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് അവര്‍ ഇന്ത്യയിലെത്തിയത്.
ഊഷ്മളമായ വരവേല്‍പാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിക്കു നല്‍കിയത്. അവരുടെ അനുചരസംഘം മോദിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചതും ശ്രദ്ധേയമായി.
ശൈഖ് ഹസീനയുടെ ഇന്ത്യയിലേക്കുള്ള നാലാമത്തെ വരവാണിത്. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അവര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഏഴു വര്‍ഷം മുന്‍പാണ് ശൈഖ് ഹസീന ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചത്.
നയതന്ത്രപരമായി വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സന്ദര്‍ശനമാണിത്. ഇന്ത്യയും ബംഗ്ലാദേശും ടീസ്ത ജലവിതരണ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുമോ എന്നാണ് ഹസീനയുടെ സന്ദര്‍ശനത്തോടു ബന്ധപ്പെടുത്തി ലോകം ഉറ്റുനോക്കുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇന്ന് രാത്രി ശൈഖ് ഹസീനയെ കാണുന്നുണ്ട്. ശനിയാഴ്ച രാത്രി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ശൈഖ് ഹസീനയ്ക്കു നല്‍കുന്ന വിരുന്നിലും മമത പങ്കെടുക്കുന്നുണ്ട്.
മോദിയോടൊപ്പം സെല്‍ഫിയെടുക്കുന്ന അനുചര സംഘം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."