12,880 കോടിയുടെ ആയുധക്കരാറിന് ഇന്ത്യ- ഇസ്രാഈല്‍ ധാരണ
ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രാഈല്‍ ആയുധ കരാറിന് ധാരണ. 12,880 കോടിയുടേതാണ് കരാര്‍.
ഇസ്രാഈലിന്റെ പ്രതിരോധ വ്യാപാര ചരിത്രത്തില്‍ ഇന്നോളമുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കരാറാണിതെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വെക്കും. രണ്ട് കരാറുകളാണ് ഒപ്പുവെക്കുക.
ഇസ്രാഈല്‍ നിര്‍മ്മിതമായ മീഡിയം റേഞ്ച് ഉപരിതല വ്യോമ മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഈ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ സാധിക്കും.
പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കാനും ഇസ്രാഈല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."