HOME
DETAILS
MAL
ശമ്പളക്കട്ടില് ഹൈക്കോടതി ജഡ്ജിമാരെ ഒഴിവാക്കണമെന്ന് സര്‍ക്കാരിന് രജിസ്ട്രാര്‍ ജനറലിന്റെ കത്ത്
backup
April 29 2020 | 11:04 AM
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന് ശമ്പളം പിടിക്കുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ കത്ത്.
സാലറി കട്ടില് നിന്നും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണം. ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവരാണ്. ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും കത്തില്‍ പറയുന്നു. ധനവകുപ്പ് സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് രജിസ്ട്രാര്‍ ജനറല്‍ കത്ത് നല്‍കിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഞ്ചു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."