എയിംസ് സാധ്യതാ പട്ടിക: നെയ്യാര്‍ഡാമിനെയും കോട്ടൂരിനെയും ഒഴിവാക്കാന്‍ നീക്കം
കാട്ടാക്കട: ആള്‍ ഇന്‍ഡ്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ് ) സംസ്ഥാനത്തിന് അനുവദിച്ച പ്രത്യേക യുണിറ്റിന് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച നെയ്യാര്‍ഡാമിന്റെയും കോട്ടൂരിന്റെയും പേര് ഒഴിവാക്കാന്‍ നീക്കം. കഴിഞ്ഞ യു.പി.എ സര്‍ക്കാരും തുടര്‍ന്നു വന്ന എന്‍.ഡി.എ സര്‍ക്കാരും അനുവദിച്ചതും അതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ഈ സ്ഥലങ്ങളെ ഒഴിവാക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.
എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാധ്യത പട്ടികയായ സ്ഥലങ്ങള്‍ നല്‍കാന്‍ തീരുമാനമായതും നെയ്യാര്‍ഡാമിന്റെയും കോട്ടൂരിന്റെയും പേര് നല്‍കിയത്.
എയിംസ് സ്ഥാപിക്കാന്‍ 200 ഏക്കര്‍ സ്ഥലം വേണമെന്നാണ് പ്രധാന ആവശ്യം. നെയ്യാര്‍ഡാമിലെ തേവന്‍കോട് തുറന്ന ജയിലിലെ സ്ഥലമാണ് ഇതിനായി നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.
കോട്ടൂരില്‍ 300 ഏക്കറോളം ഭൂമി വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്വകാര്യ എസ്റ്റേറ്റുണ്ട്. ഇവിടെയാണ് വനം വകുപ്പ് ഒരിക്കല്‍ ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ നീക്കം നടത്തിയതും അത് നടക്കാതെയായതും. തുറന്ന ജയിലില്‍ തന്നെ ഇപ്പോള്‍ 400 ഏക്കര്‍ സ്ഥലമുണ്ട്.
അവിടെ ക്യഷിയും മറ്റും നടത്തി വരികയാണ്. അതില്‍ 200 ഏക്കര്‍ സ്ഥലം വിട്ടു നല്‍കാനാണ് നീക്കം. ഈ രണ്ടു സ്ഥലവും അടുത്തത്താണ് ഉള്ളത്.
നഗരത്തില്‍ നിന്നും വിട്ടുമാറിയുള്ള ഈ പ്രദേശം എയിംസ് സ്ഥാപിക്കാന്‍ പറ്റിയ ഇടമാണെന്ന് ഇവിടെ സന്ദര്‍ശിച്ച സംസ്ഥാന സര്‍ക്കാരിന്റെ സംഘം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.
സര്‍ക്കാരിന് അധികം ബാധ്യത വരാതെ തന്നെ സ്ഥലം കൈമാറാനും കഴിയും. ആഭ്യന്തര വകുപ്പിന്റെ കയ്യിലാണ് ഇപ്പോള്‍ ഈ ഭൂമി. അത് ഇന്നത്തെ സാഹചര്യത്തില്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറാന്‍ വലിയ തടസ്സവും ഉണ്ടാകാനില്ല എന്നതാണ് പ്രധാന നേട്ടമായി ചൂണ്ടികാട്ടപ്പെടുന്നത്.
മാത്രമല്ല സര്‍ക്കാരിന് ഭൂമി ഏറ്റെടുത്ത് നല്‍കാനുള്ള ബാധ്യതയും അതിന്റെ പിന്നാലെയുള്ള പുകച്ചിലും ഇല്ലാതെയാകും.കോട്ടൂരിലുള്ള ഭൂമിയിലും വനം വകുപ്പിന് ഒരു തടസ്സവും കൂടാതെ ഭൂമി കൈമാറാന്‍ കഴിയും.
കോഴിക്കോട്, കോട്ടയം, കൊച്ചി എന്നിവിടങ്ങളാണ് മറ്റ് സ്ഥലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഇവിടെ സ്ഥലം നല്‍കുന്നത് കീറാമുട്ടിയാണ് എന്ന സാഹചര്യത്തിലാണ് ഇവിടെ നറുക്ക് വീഴുന്നത്.
മാത്രമല്ല കേരളത്തിന്റെ തലസ്ഥാനത്തു തന്നെ എയിംസ് വരണമെന്നതും സര്‍ക്കാര്‍ എടുത്തു പറയുന്നതും ഈ കേന്ദ്രങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു. എയര്‍പോര്‍ട്ട്, റെയില്‍ സൗകര്യങ്ങളും വളരെ ദുരെയല്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം ഇവിടെ സന്ദര്‍ശിച്ചിരുന്നു.
സംസ്ഥാന ആരോഗ്യ മന്ത്രി ശൈലജ ദില്ലി സന്ദര്‍ശച്ചതിനുശേഷമാണ് സംഘം എത്തിയത.് ഈ സ്ഥലങ്ങളെ ഒഴിവാക്കാനാണ് നീക്കം. ഇവിടെ ഒഴിവാക്കി എയിംസിനായി വസ്തു വാങ്ങാനും അതു വഴി അഴിമതിയ്ക്ക് കളം ഒരുക്കാനുമാണ് ശ്രമിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. 2014 ല്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ അത് നടന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയിംസ് സ്ഥാപിക്കാന്‍ സ്ഥലം അന്വേഷിച്ചു നടന്നപ്പോള്‍ എം.പി ശശി തരൂര്‍ തുറന്നജയിലിലെ സ്ഥലം ചൂണ്ടികാട്ടി നിവേദനവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."