HOME
DETAILS

'കൈകൊടുക്കാതെ' പിരിഞ്ഞു

  
backup
February 28 2019 | 20:02 PM

trump-and-unn

 

ഹനോയി: പ്രതീക്ഷയോട ലോകം കാത്തിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ധാരണയാകാതെ പിരിഞ്ഞു.


വിയറ്റ്‌നാമിലെ ഹനോയില്‍ നടന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് ഇരുവരും ആണവ നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനത്തിലെത്താതെ ചര്‍ച്ച അവസാനിപ്പിച്ചത്.


ഉത്തരകൊറിയക്കെതിരേയുള്ള ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണമായത്. ചര്‍ച്ച മുഖ്യമായും ഉപരോധവുമായി ബന്ധപ്പെട്ടായിരുന്നെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഉപരോധങ്ങള്‍


പൂര്‍ണമായി നീക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാവില്ല. മൂന്നാം ഉച്ചകോടിക്കായുള്ള പദ്ധതികളൊന്നുമില്ല. യോങ്‌ബ്യോണ്‍ ആണവ കേന്ദ്രം മാത്രം തകര്‍ക്കാമെന്ന് കിം വാഗ്ദാനം ചെയ്തു. എന്നാല്‍ മുഴുവന്‍ ആണവ നിര്‍മാണ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചില്ല. ഭാവിയില്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തില്ലെന്ന് കിം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കുകയാണ്. അത് സത്യമാവണമെന്ന് ആഗ്രഹിക്കുന്നെന്നും ട്രംപ് പറഞ്ഞു.
ഉച്ചകോടിക്കു ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തുന്നതിനും തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുന്നതിനും വൈറ്റ് ഹൗസ് നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ഒരുമിച്ചുള്ള ഉച്ചഭക്ഷണവും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ധാരണയിലെത്താതെ ഉച്ചകോടി അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു.


ഉ.കൊറിയയുടെ ആണവായുധ നിര്‍മാണ കേന്ദ്രമായി യോങ്‌ബ്യോണ്‍ മാത്രമായാണ് അറിയപ്പെടുന്നതെങ്കിലും മറ്റു രണ്ടു കേന്ദ്രങ്ങള്‍ കൂടിയുണ്ടെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു.
സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒന്നാം ഉച്ചകോടിയിലെ തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കാതെ കിമ്മുമായി വീണ്ടും ചര്‍ച്ച നടത്തുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ആണവ നിരായുധീകരണവുമായി കിം മുന്നോട്ടുപോകുന്നുണ്ടെന്നും നിര്‍ണായക പുരോഗതിയുണ്ടെന്നും പ്രഖ്യാപിച്ചായിരുന്നു രണ്ടാം ഉച്ചകോടി നടത്തിയത്.
ദുഃഖകരമെന്ന് കൊറിയകള്‍


ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത് ദുഃഖകരമാണെന്ന് ഉ.കൊറിയ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കിടിയിലെ ബന്ധങ്ങളില്‍ ഫലപ്രാപ്തിയുള്ള പുരോഗതിയില്‍ എത്താന്‍ വരും ദിവസങ്ങളില്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ഉച്ചകോടി തീരുമാനമാകാതെ പിരിഞ്ഞതില്‍ ദുഃഖമുണ്ടെന്ന് ദക്ഷിണ കൊറിയയും അറിയിച്ചു. എന്നാല്‍ ചര്‍ച്ചയിലൂടെ ട്രംപും കിമ്മും നിര്‍ണായക പുരോഗതിയുണ്ടാക്കിയെന്ന് ദ.കൊറിയന്‍ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. വിയറ്റ്‌നാമിലെ ഉച്ചകോടിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യു.എസും ഉ.കൊറിയയും ഭാവിയില്‍ സജീവ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
ട്രംപിനെ പിന്തുണച്ച് ജപ്പാന്‍


ധാരണയില്‍ എത്താതെ ഉച്ചകോടി ഉപേക്ഷിച്ച ട്രംപിന്റെ നടപടിയെ പിന്തുണച്ച് ജപ്പാന്‍ പ്രസിഡന്റ് രംഗത്തെത്തി. ട്രംപിന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ്. ജപ്പാന്റെയും ഉ.കൊറിയയുടെയും ഇടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കാനായി കിമ്മുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന് തിരിച്ചടി


തീരുമാനമാകാതെ ഉച്ചകോടി പിരിഞ്ഞതു നയതന്ത്ര മേഖലയില്‍ ട്രംപിനുള്ള വന്‍ തിരിച്ചടിയാണ്. ആണവായുധ നിര്‍മാണം ഒന്നാം ഉച്ചകോടിക്ക് ശേഷവും ഉ.കൊറിയ നടത്തുന്നുണ്ടെന്നു യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ട്രംപ് നിലവില്‍ പ്രതിരോധത്തിലാണ്. ഇതിനിടെയാണ് ഏറെ കൊട്ടിഘോഷിച്ച ഉച്ചകോടിയിലെ തിരിച്ചടി.
ട്രംപ് മടങ്ങി


ഉച്ചകോടി അവസാനിച്ചതോടെ ട്രംപ് വിയ്റ്റനാമില്‍നിന്ന് വാഷിങ്ടണിലേക്കു യാത്ര തിരിച്ചു. കിം രണ്ടു ദിവസത്തെ വിയറ്റ്‌നാം സന്ദര്‍ശനത്തിനു ശേഷമേ ഉ.കൊറിയയിലേക്ക് പോകൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago