ആദ്യ ജയം തേടി ഇംഗ്ലണ്ട്
മോസ്കോ: ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ഇന്ന് രാത്രി 11.30ന് ഇംഗ്ലണ്ടും ടുണീഷ്യയും തമ്മിലേറ്റുമുട്ടും. അഞ്ചാം ലോകകപ്പ് മത്സരത്തിനാണ് ഇന്ന് ടുണീഷ്യ ഇറങ്ങുന്നത്. ആഫ്രിക്കന്‍ രാജ്യമാണെങ്കിലും യൂറോപ്യന്‍ സംസ്കാരത്തേയും ഫുട്ബോളിനേയും പിന്തുടരുന്ന ടീമാണ് ടുണീഷ്യയുടേത്.
ആഫ്രിക്കയിലും ലോകത്തുമായി ഫുട്ബോളില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലെങ്കിലും ലോക വേദികളില്‍ ടുണീഷ്യയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഫിഫ റാങ്കിങ്ങില്‍ 65-ാം സ്ഥാനത്തായിരുന്ന ടുണീഷ്യ നിലവില്‍ 14-ാം സ്ഥാനത്താണുള്ളത്. ടീമിന്റെ മികച്ച ഫുട്ബോള്‍ തന്നെയാണ് ഇത്തരത്തിലൊരു മുന്നേറ്റത്തിന് പിന്നില്‍. 2004ല്‍ ആഫ്രിക്കന്‍സ് നാഷന്‍സ് കപ്പ് ചാംപ്യന്മാരാകാനും ടുണീഷ്യക്ക് സാധിച്ചിട്ടുണ്ട്.
1998 ലോകകപ്പില്‍ ഇംഗ്ലണ്ടും ടുണീഷ്യയും ഏറ്റമുട്ടിയപ്പോള്‍ രണ്ട് ഗോളിന് ഇംഗ്ലണ്ടായിരുന്നു ജയിച്ചത്. പിന്നീട് നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ 1-1 എന്ന സ്കോറിന് സമനില പാലിക്കുകയും ചെയ്തു. നാലു ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ടീം ഇതുവരെ രണ്ടാം റൗണ്ട് കണ്ടിട്ടില്ല. 1978ല്‍ നടന്ന ലോകകപ്പില്‍ മെക്സിക്കോക്കെതിരേ നേടി 3-1 വിജയം മാത്രമാണ് ടൂണിഷ്യയുടെ ലോകകപ്പ് ചരിത്രത്തിലെ വിജയം.
ഫുട്ബോള്‍ രാജാക്കന്മാര് എന്ന മേല്ക്കോയ്മയുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. ഇംഗ്ലണ്ട് ടീം ശക്തമായ നിലയിലാണെന്ന് തന്നെയാണ് ടീമിന്റെ കരുത്ത്. ലോകകപ്പിന് മുന്നെ കളിച്ച നാലു സൗഹൃദ മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കാനും ഒന്നില്‍ സമനില പിടിക്കാനും ഇംഗ്ലണ്ടിനായി. ടോട്ടനത്തിന്റെ സൂപ്പര്‍ താരം ഹാരി കെയ്നാണ് ടീമിനെ നിയന്ത്രിക്കുന്നതെന്ന കരുത്തും ടീമിന് തുണയാകും.
ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് ശക്തരായ എതിരാളികളില്ലെങ്കിലും ലോക താരങ്ങളുടെ ടീമായ ബെല്‍ജിയത്തിനോട് കരുതിയിരിക്കേണ്ടി വരും.
പാനമക്കെതിരേയും ജയിക്കാമെന്ന ആത്മവിശ്വാസവും ഇംഗ്ലണ്ടിനുണ്ട്. ഡലി അലിയും റാഷ്ഫോര്‍ഡും അടങ്ങുന്ന ആക്രമണ നിരയിലാണ് ഇംഗ്ലണ്ടിന്റെയും കോച്ച് ഗരത് സൗത്ത് ഗൈറ്റിന്റേയും പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."