HOME
DETAILS

അമ്പായത്തോട് മിച്ചഭൂമിയില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചു

  
backup
March 01 2019 | 04:03 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af

താമരശ്ശേരി: സംസ്ഥാനത്ത് ഏറെ വിവാദമായിരുന്ന അമ്പായത്തോട് മിച്ചഭൂമിയില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ഭൂവുടമ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്.  സബ് കലക്ടര്‍ വിഘ്‌നേശ്വരി, ലാന്റ് റവന്യൂ തഹസില്‍ദാര്‍ ഗീതാമണി എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കുന്നത്. റവന്യൂ ഉദ്യോഗസ്ഥ സംഘവും വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തി ക്യാംപുചെയ്താണ് ഒഴിപ്പിക്കേണ്ട കുടുംബങ്ങളെ കണ്ടെത്തി നോട്ടിസ് നല്‍കുന്നത്.
താമസക്കാര്‍ ആദ്യം ചെറുത്ത് നിന്നെങ്കിലും ഹൈക്കോടതി നല്‍കിയ അവസാന ദിവസം ഇന്നലെ ആയതിനാല്‍ ഒഴിപ്പിക്കാതെ നിര്‍വാഹമില്ലായെന്ന് സമരക്കാരെയും നേതാക്കളെയും ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തുകയായിരുന്നു. മുന്‍പു തടഞ്ഞ് തിരിച്ചയച്ചതു പോലെ സംഭവിച്ചാല്‍ നേതാക്കളടക്കമുള്ളവര്‍ക്ക് കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും സബ് കലക്ടര്‍ പറഞ്ഞു. ഇതോടെ നേതാക്കള്‍ വഴങ്ങുകയായിരുന്നു.  മിച്ചഭൂമിയിലെ കൈവശരേഖ ലഭിക്കാത്ത 30 വര്‍ഷത്തോളമായി വീടുവച്ച് താമസിക്കുന്ന 106 ഓളം കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. നേരത്തെ മൂന്നു തവണ ഒഴിപ്പിക്കാനെത്തിയവരെ മടക്കി അയച്ചിരുന്നു. ഉച്ചയോടെസ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ മിച്ച ഭൂമിയിലേക്കുള്ള പ്രവേശന സ്ഥലത്ത് ദേശീയ പാതയില്‍ തടഞ്ഞിരുന്നു. സി.പി.എം നേതാക്കളടക്കമുള്ളവരുമായി ഡെ. കലക്ടര്‍ സംസാരിച്ച ശേഷമാണ് മിച്ച ഭൂമിയിലേക്ക് പ്രവേശിച്ചത്. മിച്ച ഭൂമിയില്‍ ഒഴിപ്പിക്കേണ്ട 106 കുടുംബങ്ങള്‍ വിവിധ സ്ഥലങ്ങളിലാണ് വീടുവച്ചു താമസിച്ചു വരുന്നത്. പ്രദേശത്തെ ജന്മിയായിരുന്ന ജോളി തോമസിന്റെ ഉടമസ്ഥതയില്‍ അമ്പായത്തോട്ടിലുണ്ടായിരുന്ന 116 ഏക്കര്‍ ഭൂമിയില്‍ വര്‍ഷങ്ങളോളം നീണ്ട സമരത്തിനൊടുവിലാണ് ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കിയത്.
1995 ലാണ് ഇവിടെ കുടിയേറ്റം ആരംഭിച്ചത്. 2004 ല്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും അന്നത്തെ വി എസ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയും 2010 ല്‍ ഓഫര്‍ രേഖകള്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ താമസമാക്കിയ 510 കുടുംബങ്ങളില്‍ 394 പേര്‍ക്കാണ് താല്‍കാലിക പട്ടയം അനുവദിച്ചത്. ബാക്കിയുള്ള 116 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ക്കിടെയാണ് ജോളി തോമസിന്റെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടെയാണ് കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവായത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago