HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് മുന്‍പേ കൊല്ലത്തെ കൊവിഡ് ലിസ്റ്റ് പുറത്തുവിട്ട് എം.എല്‍.എ
backup
April 30 2020 | 02:04 AM
കൊല്ലം: മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തിന് മുന്‍പേ സ്വന്തം നിയോജക മണ്ഡലത്തിലെ രാവിലെ വരെയുള്ള കൊവിഡ് പോസിറ്റീവ് ആയവരുടെ വിവരം പുറത്തറിയിച്ച് ആരോഗ്യ വകുപ്പിനെ ഞെട്ടിച്ച് സി.പി.ഐ എം.എല്‍.എ. ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലാണ് ഇന്നലെ രാവിലെ ശബ്ദ സന്ദേശത്തിലൂടെ തന്റെ മണ്ഡലത്തിലെ കൊവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ കൊവിഡ് ഫലം കലക്ടര്‍ പുറത്ത് വിട്ടിരുന്നെങ്കിലും വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. ഇടുക്കിയിലെ പരിശോധനാ ഫലത്തില്‍ ആശയക്കുഴപ്പമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ കൊവിഡ് പൊസിറ്റീവ് ഫലം താമസിപ്പിക്കുന്നതിനാല്‍ പ്രദേശത്ത ജനങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കാന്‍ കഴിയുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ജയലാല്‍ വിവരം സ്വന്തം നിലയില്‍ പുറത്തുവിട്ടത്.
മാധ്യമ പ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ജയലാല്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ജയലാലിന്റെ മണ്ഡലത്തില്‍ത്തന്നെ വൈകിട്ടോടെ അഞ്ച് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജയലാല്‍ രാവിലെ പുറത്തുവിട്ടത് രണ്ട് പോസിറ്റീവ് കേസുകളായിരുന്നു. കൊല്ലം ജില്ലയില്‍ ഇന്നലെ ആറ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അഞ്ചും ചാത്തന്നൂരായിരന്നു. ജയലാലിന്റെ നിലപാടിനെതിരേ കൊല്ലത്തെ സി.പി.എമ്മില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ പോലും കാണിക്കാത്ത പ്രവര്‍ത്തിയാണ് ജയലാലില്‍ നിന്നുണ്ടായതെന്നാണ് സി.പി.എം നേതാക്കള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."