HOME
DETAILS
MAL
സര്‍ക്കാരിന്റേത് ബലപ്രയോഗത്തിന്റെ ഭാഷയെന്ന് കുഞ്ഞാലിക്കുട്ടി
backup
April 30 2020 | 02:04 AM
മലപ്പുറം: സാലറി ചലഞ്ച് വിഷയത്തില്‍ സര്‍ക്കാറിന്റേത് ബലപ്രയോഗത്തിന്റെ ഭാഷയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുന്നതിന് പകരം ഓര്‍ഡിനന്‍സ് വഴി നടപടിക്ക് നിയമ സാധുത ലഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഓര്‍ഡിനന്‍സ് പ്രതിവിധിയല്ല. ഓര്‍ഡിനന്‍സും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോഴും പെരിയകേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ വാദിക്കുന്ന അഭിഭാഷകര്‍ക്ക് യാത്രപ്പടിയായി ലക്ഷങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള ക്രൂര നിലപാടുകളാണ് സാലറി ചലഞ്ച് പോലെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണം. സാലറി ചലഞ്ചിനെ ആരും എതിര്‍ത്തിട്ടില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് പ്രശ്‌നം.
പ്രവാസികളുടെ വിഷയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് പറയുകയല്ലാതെ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് വസ്തുത. മടങ്ങി വരവ് പ്രായോഗികമായ കാര്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലവിലെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ പ്രവാസികള്‍ക്ക് മടങ്ങി വരവ് സാധ്യമല്ലെന്ന മട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."