ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്, അല്ലാത്തവര്‍ക്ക് പോകാം: താക്കീതുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് വലുത്. അല്ലാതെ ഗ്രൂപ്പല്ല. മറിച്ചുതോന്നുന്നവര്ക്ക് പാര്‍ട്ടി വിട്ടുപോകാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാരജയം വിലയിരുത്താന്‍ കേരളത്തിലെ നേതാക്കന്മാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ ഈ പ്രസ്താവന.
നമുക്ക് വേണ്ടത് പാര്‍ട്ടി പ്രവര്‍ത്തനമാണ് ഗ്രൂപ്പ് കളിയല്ല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആരുടെയും പ്രത്യേക പേരുകള്‍ പറഞ്ഞു കുറ്റപ്പെടുത്തരുതെന്നും തോല്‍വിയില്‍ എല്ലാവര്ക്കും ഒരേ പോലെ ഉത്തരവാദിത്തമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവയ്പ്പ് അവസാനിപ്പിക്കുമെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."