'ഇനി ഇവിടെ കണ്ടു പോകരുത്' -മുസ്‌ലിം പച്ചക്കറി വില്‍പ്പനക്കാരനെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും തെരുവില്‍ നിന്നോടിച്ച് ബി.ജെ.പി എം.എല്‍.എ
ലഖ്‌നൗ: അറബ് രാജ്യങ്ങള്‍ ഉള്‍പെടെ ലോകം മുഴുവന്‍ മുന്നറിയിപ്പു നല്‍കിയിട്ടും കൊവിഡിന്റെ മറവില്‍ മുസ് ലിങ്ങള്‍ക്കെതിരായ അധിക്ഷേപവും അതിക്രമവും രാജ്യത്ത് ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായ ഉത്തര്‍പ്രദേശില്‍ മുസ്ലിം കച്ചവടക്കാര്‍ക്കു നേരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളുടേയും ഭീഷണികളുടേയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജനപ്രതിനിധികള്‍ തന്നെയാണ് ഇതിന് മുന്നില്‍.
ബി.ജെ.പി എം.എല്‍.എയായ ബ്രിജ് ഭൂഷണ്‍ ശരണിന്റെ ദൃശ്യങ്ങളാണ് അവസാനം പുറത്തു വന്നത്.
യു.പിയിലെ മഹോബ ജില്ലയിലെ ചര്‍ക്കാരിയില്‍ നിന്നുള്ള എം.എല്‍.എയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍. തന്റെ വീടിന് മുന്നിലൂടെ പോയിരുന്ന പച്ചക്കറി വില്‍പ്പനക്കാരനേയും ഒപ്പമുണ്ടായിരുന്ന കുട്ടിയേയും തടഞ്ഞു നിര്‍ത്തിയാണ് എം.എല്‍.എ ഭീഷണിപ്പെടുത്തിയത്. മതം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ആദ്യം എം.എല്‍.എ പേരു ചോദിക്കുമ്പോള്‍ 'രാജ് കുമാര്‍ എന്നാണ്' ഭയത്തോടെ പച്ചക്കറി കച്ചവടക്കാരന്‍ പറയുന്നത്. സത്യം പറഞ്ഞില്ലെങ്കില്‍ തല്ലുകിട്ടുമെന്നും പിതാവിനെ ജയിലില്‍ അടക്കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തിയതോടെ ഒപ്പമുണ്ടായിരുന്ന കുട്ടി പച്ചക്കറി കച്ചവടക്കാരന്റെ പേര് അസീസ് ഉര്‍ റഹ്മാന്‍ എന്നാണെന്ന് പറയുന്നു. മുസ്ലിം അല്ലെന്ന് നുണപറയുന്നോ എന്ന് പറഞ്ഞാണ് തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ ഭീഷണിപ്പെടുത്തുന്നത്.
സംഭവം വാര്‍ത്തായയതിന് ശേഷം ആ വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് പറഞ്ഞ് ബ്രിജ് ഭൂഷണ്‍ ശരണ്‍ രംഗത്തെത്തി. സ്വന്തം പ്രവര്‍ത്തിയെ ന്യായീകരിക്കാനാണ് അപ്പോഴും എം.എല്‍.എ ശ്രമിച്ചത്. 'അയാള്‍ നുണ പറഞ്ഞതുകൊണ്ടാണ് ശാസിച്ചത്. റഹ്മുദീന്‍ എന്നല്ല രാജ്കുമാര്‍ എന്നാണ് അയാള്‍ പേരു പറഞ്ഞത്. മാസ്‌കും ഗ്ലൗസും അയാള്‍ ധരിച്ചിരുന്നില്ല. കാണ്‍പൂരിലും ലക്നൗവിലുമായി 16 പച്ചക്കറി കച്ചവടക്കാര്‍ക്ക് കൊവിഡ് ബാധിച്ച കാര്യം നമുക്കറിയാമല്ലോ' എന്നായിരുന്നു ബ്രിജ് ഭൂഷന്റെ ന്യായീകരണം.
കഴിഞ്ഞ ദിവസം മറ്റൊരു എം.എല്‍.എ മുസ്‌ലിം കച്ചവടക്കാര്‍ ഉമിനീരിലൂടെ കൊവിഡ് പരത്തുമെന്നും അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും ചെയ്തിരുന്നു.
Here is the video pic.twitter.com/txueQOwBDO
— Anil Tiwari (@Interceptors) April 29, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."