ഡോക്ടര്‍ വിടവാങ്ങിയത് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി
കോട്ടയം: വൈകല്യ രഹിത ഗ്രാമം സ്വപ്നം കാണുകയും അതിനായി ഹോമിയോപ്പതിയില്‍ പ്രത്യേക ചികിത്സാ രീതി(ടാര്‍ഗറ്റ് സൂപ്പര്‍ പ്രോട്ടോകോള്‍) ചിട്ടപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. ശ്രീകുമാര്‍. അദ്ദേഹവും ഭാര്യ ശ്രീവിദ്യയും ഒരുമിച്ച് രൂപപ്പെടുത്തിയ ചികിത്സയിലൂടെ വൈകല്യത്തില്‍ നിന്ന് മോചിതരായ രോഗികള്‍ അനേകം.
അന്ധതയെ തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മിക്ക് പൂര്‍ണമായും കാഴ്ച്ച തിരികെ ലഭിക്കുന്നത് കാണാന്‍ ഏറെ മോഹിച്ച ഡോക്ടര്‍ ഒടുവില്‍ ഭൂമിയില്‍ നിന്ന് വിടപറഞ്ഞപ്പോള്‍ ബാക്കിയായത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു.
വൈകല്യ രഹിത ഗ്രാമം സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ജനിവിജയ. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂര്‍ണ വൈകല്യ രഹിതമാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയില്‍ മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയപ്പോള്‍ തകര്‍ന്നത് ഒരു കുടംബമല്ല, അനേകം കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു.
ഡോക്ടറിന്റെ ചികിത്സാവിധിപ്രകാരം നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളില്‍ 320 പേരില്‍ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഉദാഹരണം മാത്രം. ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്‌ക്കൊടുവിലായിരുന്നു വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇത്തരത്തില്‍ അദ്ദേഹത്തിലൂടെ വൈകല്യങ്ങളില്‍ മിന്ന് മുക്തി നേടിയവര്‍ ഇന്ന് ദുഖത്തിലാണ്.
എല്ലാവരെയും ദുഖത്തിലാഴ്ത്തി കണ്ണെത്താ ദൂരത്തേക്ക് ഡോക്ടര്‍ പോയി മറഞ്ഞപ്പോള്‍ ഡോക്ടര്‍ തുടക്കം കുറിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോയെന്നതും പ്രസക്തമാണ്. വൈകല്യമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഡോക്ടര്‍ ദമ്പതികളുടെ വലിയ ആഗ്രഹമായിരുന്നു ജനിതക വൈകല്യമുള്‍പ്പെടെയുള്ള വൈകല്യ രോഗികള്‍ക്കായി ഒരു ആശുപത്രി. ഇതിനായി ഹോമിയോ മേഖലയില്‍ ആശുപത്രി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തിനാല്‍ ഇന്നും ആ പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി.
ഇത്തരത്തില്‍ അനേകം സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് ഡോക്ടര്‍ ശ്രീകുമാര്‍ ഇന്നലെ വിടപറഞ്ഞത്.
അന്ധരായ നാലുപേര്‍ക്ക് കാഴ്ച്ച തിരികെ നല്‍കുവാന്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും ഡോ.ശ്രീകുമാറിനെ പ്രസക്തനാക്കിയത് വൈക്കം വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച തിരികെ ലഭിച്ചതോടെയായിരുന്നു.
ഡോക്ടറെ കുറിച്ച് ചോദിച്ചാല്‍ വിജയലക്ഷ്മിക്കും ആയിരം നാവാണ്. ചെറിയ തോതിലെങ്കിലും പ്രകാശത്തെ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചത് ഡോക്ടര്‍ ദമ്പതികളിലൂടെയാണെന്ന് പറയുന്ന വിജയ ലക്ഷ്മിക്കും ഡോക്ടറുടെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്.
ഡോക്ടര്‍ ദമ്പതികളുടെ അപൂര്‍വ്വ ചികിത്സാ വിധിയിലൂടെ വൈകല്യത്തില്‍ നിന്നും മുക്തി നേടിയ അനേകം രോഗികളുടെ പ്രാര്‍ഥന എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും വിധി പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു .
നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു ഡോ.ശ്രീകുമാര്‍. അദ്ദേഹത്തിലൂടെ തന്റെ മക്കള്‍ക്ക് ജീവിത്തിലെക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഒരുക്കലും ഉള്‍ക്കൊള്ളാനാകില്ല ഈ വിയോഗം.
അത്രമാത്രം അവര്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. കുറിച്ചി ആതുരാശ്രമം ഹോമിയോ കോളജില്‍ പഠിച്ചിരുന്ന കാലം മുതലേ ഹോമിയോപ്പതിയില്‍കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തണമെന്ന ആഗ്രഹമായിരുന്നു ശ്രീകുമാറിനെ പ്രത്യേക ചികിത്സാ രീതി ചിട്ടപ്പെടുത്താന്‍ പ്രേരണയായത്. അദ്ദേഹത്തിന്റെ അധ്യാപകന്‍ ഡോ. നന്ദകുമാര്‍ നല്ല രീതിയില്‍ പ്രോത്സാഹനം നല്‍കിയപ്പോള്‍ ഗവേഷണം പഠനകാലത്തു തന്നെ പുരോഗമിച്ചിരുന്നു.ഇത്തരത്തില്‍ ദമ്പതികള്‍ വികസിപ്പിച്ച ചികിത്സാ രീതി ഇന്ന് കേരളത്തില്‍ നാല്‍പ്പതോളം ഡോക്ടര്‍മാര്‍ പിന്തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."