HOME
DETAILS
MAL
കോവിഡ്- ബഹ്‌റൈനില്‍ പുതിയ 116 കേസുകളില്‍ 109 പേരും പ്രവാസി തൊഴിലാളികള്‍
backup
April 30 2020 | 15:04 PM
മനാമ: ബഹ്‌റൈനില്‍ വ്യാഴാഴ്ച പുതുതായി 116 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 109 പേര്‍ വിദേശ തൊഴിലാളികളാണ്. പ്രാദേശിക സമയം ഉച്ചക്ക് 1 മണിക്ക് പ്രസിദ്ധീകരിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1534 ആണ്.
ഇതിനിടെ 40 പേര്‍ കൂടി വ്യാഴാഴ്ച സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1495 ആയി ഉയര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ച വരെ രാജ്യത്ത് 128481 പേരില്‍ കോവിഡ് ടെസ്റ്റ് നടന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."