ന്യൂമാന്‍ കോളജ് അതിക്രമം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കംമൂന്ന് നേതാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: ന്യൂമാന്‍ കോളജില്‍ അരങ്ങേറിയ അക്രമ സംഭവത്തില്‍ പ്രതിചേര്‍ത്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കം മൂന്ന് നേതാക്കള്‍ അറസ്റ്റില്‍. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എസ് ശരത്, ജോയിന്റ് സെക്രട്ടറി ജിതിന്‍ ബോസ്, ജില്ലാ സെക്രട്ടറിയറ്റംഗം അബിന്‍ രാജേന്ദ്രന്‍ എന്നിവരെയാണ് കോളജ് മാനേജുമെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ എസ്.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വിദ്യാര്‍ഥി നേതാക്കളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അകാരണമായി സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തില്‍ കഴിഞ്ഞ നാലിന് കോളജില്‍ നടത്തിയ സമരം അക്രമാസക്തമായിരുന്നു. പ്രിന്‍സിപ്പലിനെ ബന്ധിയാക്കിയ എസ്.എഫ്.ഐ സംഘം അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചുതകര്‍ത്തിരുന്നു. അധികൃതര്‍ അവഹേളിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് വിദ്യാര്‍ഥിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രിന്‍സിപ്പലുമായി ചര്‍ച്ചയ്‌ക്കെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ 'മേല്‍വിലാസം ഇല്ലാത്തവര്‍' എന്ന് അധിക്ഷേപിച്ച് കോളജ് അധികൃതര്‍ ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. ചര്‍ച്ചയ്ക്ക് തയാറാകാതിരുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിന്നീട് പൊലിസ് ഇടപെട്ട് നീക്കം ചെയ്യുകയാതിരുന്നു. കോളജ് ദിനാഘോഷത്തിനിടെ തനിക്ക് മര്‍ദനമേറ്റെന്ന് ആരോപിച്ച് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.സി.എം നേതാവുമായ ജിബിന്‍ മാമച്ചന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് മാനേജ്‌മെന്റ് പറയുന്നത്.
എന്നാല്‍, അത് വസ്തതുതയല്ലെന്ന് കുട്ടിയുടെ രക്ഷിതാവടക്കം കോളജ് അധികൃതരെ അറിയിച്ചതായി എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍നിന്നടക്കം കോളേജ് മാനേജ്‌മെന്റ് അനധികൃതമായി ഫീസ് ഈടാക്കുകുയാണെന്നും ലോട്ടറിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തിയതായും വിദ്യാര്‍ഥിനേതാക്കള്‍ ആരോപിച്ചു.
സ്വന്തം നിയമങ്ങള്‍ നിര്‍മിച്ച് മുന്നോട്ടുപോകുന്ന മാനേജ്‌മെന്റിനെതിരെ തുടര്‍സമരങ്ങള്‍ക്ക് എസ്എഫ്‌ഐ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."