HOME
DETAILS

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് ശക്തമായ നിയമം വേണം: മന്ത്രി കെ.കെ ശൈലജ

  
backup
April 07 2017 | 20:04 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6

തിരുവനന്തപുരം: വരും തലമുറയിലെ കുഞ്ഞുങ്ങള്‍ക്കെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അതിനുള്ള പദ്ധതികള്‍ക്ക് ഉപോദ്ബലകമായി നിയമത്തില്‍ ശക്തമായ ചട്ടങ്ങള്‍ രൂപപ്പെടുത്തിയെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ. വൈകല്യങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള ശൈശവ വിവാഹം, അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം തുടങ്ങിയ പ്രവണതകളെ നിരുത്സാഹപ്പെടുത്തേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിലെ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിഷ്‌കൃത സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദുരിതങ്ങളനുഭവിക്കേണ്ടി വരരുത്. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തെക്കുറിച്ച് അവര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷകളോട് അടുത്തുനില്‍ക്കാന്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നിയമം പരിചയപ്പെടുത്തി സംസാരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മിഷണര്‍ ഡോ. ഹരികുമാര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ, സാമൂഹിക സുരക്ഷിതത്വ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാമൂഹിക നീതി സ്‌പെഷല്‍ സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago