ഒരിക്കല്‍കൂടി അധ്യാപകനായി സ്പീക്കറെത്തി
പൊന്നാനി: ഒരിക്കല്‍ കൂടി അധ്യാപകനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെത്തി. പൊന്നാനിയിലെ സിവില്‍ സര്‍വിസ് കോച്ചിങ് സെന്ററിലാണ് നീണ്ട ഇടവേളക്ക് ശേഷം സ്പീക്കര്‍ അധ്യാപകന്റെ വേഷമണിഞ്ഞത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും സര്‍ ആയ സ്പീക്കര്‍ ഇത്തവണ പഴയ അധ്യാപകനായി എത്തിയത് ആളുകള്‍ക്ക് കൗതുകമുള്ള കാഴ്ചയായി. മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസിലെ പഴയ മലയാളം അധ്യാപകന് ഇപ്പോഴും ആ ശൈലി കൈമോശം വന്നിട്ടില്ലെന്ന് ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിതാക്കളായ സിവില്‍ സര്‍വീസ് പരിശീലകര്‍ പറയുന്നു .
ഇന്ത്യന്‍ ജനാധിപത്യവും ആധുനിക ഇന്ത്യയും എന്ന വിഷയത്തില്‍ ലളിതവും വ്യക്തവുമായ രീതിയിലാണ് സ്പീക്കര്‍ ക്ലാസ് എടുത്തത്. അലങ്കാരത്തിന് കവിതകളും സാഹിത്യ ചര്‍ച്ചകളും ചേര്‍ന്നതോടെ ഒരു മലയാളം ക്ലാസിന്റെ അഴക്. തുടക്കം രാഷ്ട്രിയക്കാരനായ പ്രാസംഗികനായാണ് തുടങ്ങിയത്. പതിയെയത് അധ്യാപകനായ ശ്രീരാമകൃഷ്ണനായി മാറി. ടീച്ചിങ് നോട്ടുമായി ഗാരവത്തില്‍ തന്നെയാണ് സ്പീക്കര്‍ അധ്യാപകനായി എത്തിയത്. കെ.ഡി.എസ്.ആറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സ്പീക്കര്‍ ഒരിക്കല്‍ കൂടി അധ്യാപകനായത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."