കെ.ബി നസീമ ഇനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ ജനപ്രതിനിധി കെ.ബി നസീമയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതായി പ്രസിഡന്റ് പി.പി.എ കരീം അറിയിച്ചു.
നിലവിലെ പ്രസിഡന്റ് ടി. ഉഷാകുമാരി യു.ഡി.എഫ് ധാരണപ്രകാരം രാജിവെച്ചതിനെതുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വന്നത്.
സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഇന്ന് രാവിലെ 11ന് നടക്കും. വനിതാ ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റായ നസീമ പടിഞ്ഞാറത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ്.
പുത്തൂര്‍വയല്‍ കുറ്റിക്കാടന്‍ ബീരാന് കുട്ടി - സൈനബ ദമ്പതികളുടെ മകളാണ്. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.
ഹനീഫയാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ മുഹമ്മദ് മിദ്ലാജ്, നജ ഫാത്തിമ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."