മാര്‍ക്കറ്റ് വീട്ടിലെത്തുന്ന കാലം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവില്‍ വന്ന ലോക്ക് ഡൗണ്‍ മൂലം ആവശ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമേകുന്ന പുതിയ സംരംഭമാണ് സേകോണ്‍ സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ്.
വ്യാപാരികളെയും ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വെര്‍ച്വല്‍ മാര്‍ക്കറ്റ് പോര്‍ട്ടല്‍ ആണിത്. പകര്‍ച്ചാവ്യാധിഭീഷണിയില്‍ കടകള്‍ തുറന്നുവച്ച് കച്ചവടം ചെയ്യാന്‍ കഴിയാതെ പ്രതിസന്ധിയിലായ കച്ചവടക്കാര്‍ക്കും കടകളില്‍ പോയി ഭക്ഷ്യവസ്തുക്കളടക്കം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പൊതുജനങ്ങള്‍ക്കുമിടയില്‍ ഒരു പാലമാകുകയാണ് സേകോണ്‍ പുറത്തിറക്കുന്ന അതി നൂതന സംവിധാനങ്ങളടങ്ങിയ വെര്‍ച്വല്‍ മാര്‍ക്കറ്റ് പോര്‍ട്ടല്‍.
ആളുകള്‍ക്ക് അവരുടെ പട്ടണങ്ങളിലും നഗരങ്ങളിലും പരിചിതമായ സ്ഥാപനങ്ങളില്‍നിന്ന് ഗുണമേന്‍മയിലോ വിലയിലോ വ്യത്യാസമില്ലാതെ ഏത് വസ്തുക്കളും വാങ്ങാന്‍ കഴിയുന്ന വിപുലമായ സംവിധാനമാണ് വെര്‍ച്വല്‍ മാര്‍ക്കറ്റ് പോര്‍ട്ടല്‍. പോര്‍ട്ടലില്‍ ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ അര മണിക്കൂറിനുള്ളില്‍ അവരുടെ വീട്ടുപടിക്കലെത്തിക്കാനുള്ള വിതരണ ശൃംഖലയും വെര്‍ച്വല്‍ മാര്‍ക്കറ്റ് പോര്‍ട്ടലിന്റെ സവിശേഷതയാണ്.
ഒന്നാം ഘട്ടത്തില്‍ കേരള സംസ്ഥാനത്തും രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മൂന്നാം ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുമായാണ് പദ്ധതി നടപ്പില്‍ വരിക.
വിദ്യാഭ്യാസം,ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിയിലേക്ക് പുതിയ നിക്ഷേപങ്ങളും കമ്പനി സ്വാഗതം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."