സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം നടന്ന പ്രദേശം ഹോട്ട്സ്പോട്ട് മുക്തം
മട്ടാഞ്ചേരി: സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം നടന്ന കൊച്ചി നഗരസഭയിലെ എട്ടാം ഡിവിഷന് ചുള്ളിക്കല്‍ പ്രദേശം ഹോട്ട്സ്പോട്ട് മുക്തമാക്കി. ഇന്നലെ അര്‍ധരാത്രി മുതലാണ് പ്രദേശത്തെ ഹോട്ട്സ്പോട്ടില്‍ നിന്ന് മുക്തമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച യാക്കൂബ് ഹുസൈന് സേഠ് താമസിച്ചിരുന്ന സൂം റസിഡന്‍സിയെന്ന ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് ഈ ഡിവിഷനിലാണ്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് ഹുസൈന് സേഠ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാളുടെ ഭാര്യയും മക്കളും രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് ഇവര്‍ രോഗ മുക്തി നേടി പതിനാല് ദിവസം നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫ്ളാറ്റിലുണ്ടായിരുന്ന പത്ത് കുടുംബങ്ങളും നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒന്നര കിലോമീറ്റര്‍ ചുറ്റളവ് വരുന്ന പ്രദേശമാകെ ഹോട്ട്സ്പോട്ടായി തീരുമാനിച്ചത്.
നിരീക്ഷണത്തിലിരുന്ന ഫ്ളാറ്റിലെ മുഴുവന്‍ കുടുംബങ്ങളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവാകുകയും രോഗമുക്തി നേടിയവരുടെ നിരീക്ഷണ കാലാവധി കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് ചുള്ളിക്കല്‍ പ്രദേശത്തെ ഹോട്ട്സ്പോട്ടില്‍ നിന്ന് ജില്ല ഭരണകൂടം ഒഴിവാക്കിയത്. കൊച്ചി നഗരസഭയിലെ 65 കലൂര്‍ കതൃക്കടവ് ഡിവിഷന് ഹോട്ട്സ്പോട്ടായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."