വിഴിഞ്ഞവുമായി മുന്നോട്ട്; സാമ്പത്തിക അച്ചടക്കം വേണ്ടിവരും: തോമസ് ഐസക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങള്‍ പാലിക്കുന്നത് എങ്ങനെ എന്നതിന്റെ ഉത്തരം ബജറ്റില്‍ കാണും. ജ
നങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. യുഡിഎഫ് പിരിക്കാതെ വിട്ട നികുതികള്‍ പിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ചരക്ക് സേവന നികുതി നടപ്പാക്കാന്‍ കേരളം തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സാമ്പത്തിക അച്ചടക്കം വേണ്ടിവരും. 2010ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചയാകും ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ബൃഹത് പദ്ധതികളുണ്ടാകും. അത് എല്‍ഡിഎഫിന്റെ പ്രകടനപത്രിക നടപ്പാക്കലാണ്. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."