HOME
DETAILS

അഭിനന്ദന്‍ വര്‍ധ്മാന്‍ അഭിമാനത്തോടെ ഇന്ത്യയില്‍

  
Web Desk
March 01 2019 | 12:03 PM

national-pilot-abhinandan-varthaman-in-india-spm

വാഗ: പാകിസ്താന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ ഇന്ത്യയ്ക്കു കൈമാറി. രാത്രി ഒന്പത്  മണിയോടെ വാഗ- അട്ടാരി അതിര്‍ത്തി വഴിയാണ് ഇന്ത്യയ്ക്കു കൈമാറിയത്. ഐ.എ.എഫ് ഉദ്യോഗസ്ഥരാണ് അഭിനന്ദനെ സ്വീകരിച്ചത്.

വലിയ ആരവത്തോടെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കമാന്‍ഡറെ സ്വീകരിച്ചത്. പിതാവ് എസ്. വര്‍ധ്മാനും മാതാവ് ശോഭാ എസ്. വര്‍ധ്മാനും ചടങ്ങിലേക്ക് നേരിട്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇതുകൂടാതെ എത്തിച്ചേര്‍ന്നിരുന്നത്.

 

പാകിസ്താന്‍ അതിര്‍ത്തിയില്‍ വൈദ്യപരിശോധനയും കഴിഞ്ഞാണ് അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറിയത്. ഭാവിയില്‍ വിമര്‍ശനം നേരിടാതിരിക്കാനുള്ള നടപടിയാണ് ഇതെന്നാണ് കരുതുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും അതിര്‍ത്തിയില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചു. രാഷ്ട്രീയ രംഗത്തുള്ളവര്‍ ആരും പോവേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണിത്.

പാകിസ്താന്റെ ഭാഗത്തു നിന്ന് ബീറ്റിങ് റീട്രീറ്റ് നടത്തിയാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറിയത്. എന്നാല്‍ പാകിസ്താനെതിരെ ശക്തമായ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യ ഈ ചടങ്ങ് റദ്ദാക്കുകയും ചെയ്തു.

20,000 ത്തില്‍ അധികം പേര്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  16 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  16 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  16 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  16 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  16 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  16 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  16 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  16 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  16 days ago