
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

കൊച്ചി: അധസ്ഥിത വര്‍ഗത്തിന്റെ മോചനത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു കെ.എം സലിംകുമാറിന്റേത്. ദലിതരെ രാഷ്ട്രീയമായും സാമൂഹികമായും ചൂഷണം ചെയ്യുന്നതിനെതിരേ അദ്ദേഹം ജീവിതകാലമുടനീളം പോരാടി. ദലിത് രാഷ്ട്രീയത്തിന്റെയും സംഘടനാ പ്രവര്‍ത്തനങ്ങളിലെയും പാകപ്പിഴകളെ തുറന്നു കാണിക്കാന്‍ മടികാണിക്കാത്ത സത്യസന്ധനായ ചിന്തകനെന്ന നിലയിലും സലിം കുമാര്‍ ശ്രദ്ധേയനായിരുന്നു.
ദലിത് പക്ഷമെന്ന് അവകാശപ്പെട്ട സംഘടനകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സംഘപരിവാറിന്റെ ഭാഗമാകുന്ന ദലിതർ ആത്മാഭിമാനം നഷ്ടപ്പെട്ടവരാണെന്ന് അദ്ദേഹം വിലയിരുത്തി. ജാതിക്കതീതമായി മനുഷ്യന്‍ നീതിക്കായി നടത്തുന്ന പോരാട്ടമാണ് ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്ന വിശ്വാസത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ പഠന കാലത്ത് നക്‌സിലസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട സലിം കുമാര്‍, സി.ആര്‍.സി, സി.പി.ഐ (എം.എല്‍) പ്രസ്ഥാനങ്ങളുടെ അമരത്ത് പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
നക്‌സല്‍ പ്രസ്ഥാനങ്ങള്‍ അധസ്ഥിതരെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നാരോപിച്ച് പ്രസ്ഥാനമുപേക്ഷിച്ചു. പിന്നീട് ജീവിതാന്ത്യം വരെ അധസ്ഥിതര്‍ക്ക് വേണ്ടി നിലകൊണ്ടു. അധസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി കത്തിച്ചതോടെ സലിം കുമാര്‍ ദേശീയ തലത്തിലും ശ്രദ്ധേയനായി. കേരളത്തില്‍ ജാതിചിന്തയില്ലെന്ന അവകാശവാദം പൊള്ളയാണെന്ന് വിളിച്ചു പറയാന്‍ അതിലൂടെ കഴിഞ്ഞു.
അധസ്ഥിത നവോത്ഥാന മുന്നണി, ദലിത് ഐക്യ സമിതി, കേരള ദലിത് മഹാസഭ എന്നീ സംഘടനകളുടെ അമരത്ത് നിന്ന് അദ്ദേഹം അധസ്ഥിതര്‍ക്ക് വേണ്ടിയുള്ള പോരാട്ടം നയിച്ചു. ദലിത് സംഘടനകളുടെ നേതൃത്വങ്ങളിലുള്ളവർ ആദർശനിഷ്ഠരായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
അധസ്ഥിതർക്ക് വേണ്ടിയുള്ള പോരാട്ട ഭൂമികയിൽ തൂലികയും അദ്ദേഹം പടവാളക്കി. ദലിത് സംഘടനാ പ്രവര്‍ത്തന കാലത്ത് അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക എന്നിവയുടെ പത്രാധിപ പദവിയിൽ ഇരുന്നു. കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ "നെഗ്രിറ്റിയൂഡ്' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും---‐ എഡിറ്റര്‍, നെഗ്രിറ്റിയൂഡ്, സംവരണം ദലിത് വീക്ഷണത്തില്‍, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം, വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ സലിം കുമാർ എന്ന മികച്ച എഴുത്തുകാരനെ അടയാളപ്പെടുത്തി. രോഗശയ്യയിലിരിക്കെ "കടുത്ത' എന്ന പേരിൽ ആത്മകഥ എഴുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 4 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര്‍ പിടിയില്‍
Saudi-arabia
• 4 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 4 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 4 days ago
ചരിത്ര നേട്ടവുമായി റിയാദ് മെട്രോ: ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തത് 10 കോടി പേര്‍; ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍ ഇവ
Saudi-arabia
• 4 days ago
ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ
crime
• 4 days ago
സഊദിയില്‍ സന്ദര്‍ശ വിസയിലെത്തിയ ഇന്ത്യന്‍ യുവതി മക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 4 days ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 4 days ago
പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്
International
• 4 days ago
നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്
latest
• 4 days ago
പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ
National
• 4 days ago
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം
qatar
• 4 days ago
'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍
Kerala
• 4 days ago
'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ' മറുപടിയുമായി പ്രതിപക്ഷ നേതാവ്
Kerala
• 4 days ago
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് യെല്ലോ അലർട്
Kerala
• 4 days ago
ഇനി പൊന്നണിയേണ്ട; പവന് വില വീണ്ടും 75,000 കടന്നു
Business
• 4 days ago
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി
Kerala
• 4 days ago
9.5% വരെ കുറഞ്ഞ തുക; യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് നിരക്കില്‍ ഇനി കുറവുണ്ടാകും
uae
• 4 days ago
ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം
uae
• 4 days ago
രാഹുലിനെതിരെ നിയമ നടപടിയെടുക്കും; പരാതി നല്കാന് ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി
Kerala
• 4 days ago
ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം
National
• 4 days ago