
ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ
നിലമ്പൂർ: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അസൗകര്യമുണ്ടായാൽ റീഫണ്ട് നൽകാനൊരുങ്ങുകയാണ് ഇൻഡ്യൻ റെയിൽവേ. ട്രെയിൻ വൈകിയാലും, എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി മുതൽ റീഫണ്ട് ലഭിക്കും. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എ.സി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടി.ഡി.ആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) പരിഷ്‌ക്കരണം വരുത്തി. ട്രെയിൻ നഷ്ടമായാലോ, അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റിലോ ആപ്പിലോ യാത്രകാരന് ഒരു ടി.ഡി.ആർ ഫയൽ ചെയ്യാം. അതുവഴി റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്‌കരണം.
ഐ.ആർ.സി.ടി.സിയുടെ വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങൾ പങ്കുവച്ചിരിക്കുന്നത്. ട്രെയിനുകളുടെ വൈകിയോട്ടത്തിന് പുറമേ വൃത്തിയില്ലായ്മ, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ലാത്ത അവസ്ഥയ്ക്ക് ആണ് ഇനി ശാശ്വത പരിഹാരവുമായി റെയിൽവേ രംഗത്തുവന്നിരിക്കുന്നത്.
എസി വർക്ക് ആകുന്നില്ല എന്നതാണ് പരാതിയെങ്കിൽ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുളളിൽ ടി.ഡി.ആർ ഫയൽ ചെയ്യണം. ലോവർ ക്ലാസിൽ റിസർവേഷൻ യാത്രക്കാർക്ക് അങ്ങനെ യാത്ര ചെയ്യാനായില്ലെങ്കിൽ യാത്രക്കാരൻ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂർ മുൻപ് ടി.ഡി.ആർ ഫയൽ ചെയ്യാം. ട്രെയിൻ വഴി തിരിച്ചു വിടുന്ന സാഹചര്യത്തിൽ യാത്രക്കാരൻ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടി.ഡി.ആർ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ, കണക്ടിങ് യാത്രാ ടിക്കറ്റുകൾക്ക് റീഫണ്ട് ബാധകമല്ല. ശരിയായ കോച്ച് ഘടിപ്പിച്ചിട്ടില്ലെങ്കിൽ നിരക്കിൽ വ്യത്യാസം വന്നാൽ രണ്ട് ദിവസം വരെ പരാതി നൽകാൻ കഴിയും.
യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ മൂന്ന് പ്രധാന പരിഷ്കാരങ്ങൾക്കൂടി നടപ്പാക്കുന്നു. തത്കാൽ ടിക്കറ്റ് ബുക്കിങിന് പുതിയ നടപടിക്രമം, റിസർവേഷൻ ചാർട്ട് എട്ട് മണിക്കൂർ മുമ്പ് തയ്യാറാക്കൽ, പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ സമഗ്ര നവീകരണം എന്നിവയാണ് പുതിയ മാറ്റങ്ങൾ. യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കാനാണ് ഈ പരിഷ്കാരങ്ങളെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട്
ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ റെയിൽവേ തീരുമാനിച്ചു. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുള്ള യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനാണ് ഈ നീക്കം. നിലവിൽ, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ചാർട്ട് തയ്യാറാക്കുന്നത്, ഇത് പ്രത്യേകിച്ച് സമീപ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. പുതിയ നിയമപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകൾക്ക് മുൻദിനം രാത്രി 9 മണിക്ക് ചാർട്ട് തയ്യാറാക്കും.
ഈ മാറ്റം ദീർഘദൂര യാത്രക്കാർക്കും നഗരപ്രാന്തങ്ങളിൽ നിന്നുള്ളവർക്കും ഏറെ പ്രയോജനകരമാകും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാത്തവർക്ക് ബദൽ യാത്രാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യാൻ മതിയായ സമയവും ലഭിക്കും.
തത്കാൽ ബുക്കിങ്: വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രം
ജൂലൈ 1 മുതൽ, ഐആർസിടിസി വെബ്സൈറ്റിലും മൊബൈൽ ആപ്പിലും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രമേ അനുമതിയുള്ളൂ. ജൂലൈ അവസാനം മുതൽ ഒടിപി അധിഷ്ഠിത ഓതന്റിക്കേഷനും നടപ്പാക്കും. ആധാർ അല്ലെങ്കിൽ ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധുതയുള്ള സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഉപയോക്താക്കൾ തങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കണം.
നേരത്തെ, ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമായിരുന്നു തത്കാൽ ബുക്കിങ് അനുവദിച്ചിരുന്നത്. ഇപ്പോൾ ഡിജിലോക്കറിലെ മറ്റ് തിരിച്ചറിയൽ രേഖകളും ഉൾപ്പെടുത്തി ഈ സൗകര്യം വിപുലീകരിച്ചിരിക്കുകയാണ്.
പാസഞ്ചർ റിസർവേഷൻ സിസ്റ്റം: ഡിസംബറോടെ പുതുക്കൽ
നിലവിലെ ടിക്കറ്റ് ബുക്കിങ് ശേഷിയുടെ പത്തിരട്ടി കൈകാര്യം ചെയ്യാൻ കഴിവുള്ള നവീകരിച്ച പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഡിസംബറോടെ നടപ്പാക്കാൻ റെയിൽവേ ലക്ഷ്യമിടുന്നു. മിനിറ്റിൽ 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന നിലവിലെ സിസ്റ്റത്തിന് പകരം, പുതിയ സിസ്റ്റം മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ കൈകാര്യം ചെയ്യും. അന്വേഷണ ശേഷി മിനിറ്റിൽ 4 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി വർധിപ്പിക്കും.
ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന ഉപയോക്തൃ-സൗഹൃദ ഇന്റർഫേസോടുകൂടിയാണ് പുതിയ സിസ്റ്റം രൂപകൽപ്പന ചെയ്യുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നടന്ന അവലോകനത്തിന് ശേഷമാണ് ഈ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Indian Railways introduces reforms allowing refunds for train delays and non-functional AC in coaches, ensuring passenger comfort and accountability
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
Weather
• 3 hours ago
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• 3 hours ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• 4 hours ago
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• 4 hours ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 4 hours ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 4 hours ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 4 hours ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• 4 hours ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 4 hours ago
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• 4 hours ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 4 hours ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 4 hours ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 5 hours ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 5 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 14 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 14 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 14 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 15 hours ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 6 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 12 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 13 hours ago