HOME
DETAILS

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

  
Laila
June 30 2025 | 03:06 AM

Kerala Cabinet to Discuss KEAM Result Delay and Mark Normalization Issues Today


തിരുവനന്തപുരം: ഇന്നു ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കീം ഫലം പ്രസിദ്ധീകരിക്കുന്നതുമായി സംബന്ധിച്ച്  ചര്‍ച്ച ചെയ്യും. മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളിലും സര്‍ക്കാര്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. 

മാര്‍ച്ചില്‍ ശുപാര്‍ശ നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം വൈകിയത് കൊണ്ടാണ് ഫലപ്രഖ്യാപനവും നീളുന്നത്. ഹയര്‍ സെക്കന്‍ഡറിയിലെ മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്തുള്ള നിലവിലെ ഏകീകരണത്തില്‍ സംസ്ഥാന സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്നുള്ള പരാതിയെ തുടര്‍ന്നാണ് മാറ്റം കൊണ്ട് വരാന്‍ തീരുമാനിച്ചത്.

ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം.
ഈ രീതിയില്‍ കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ത്ഥികളെക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് വരെ കുറയുന്നുവെന്നാണ് വ്യാപകമായുള്ള പരാതി.

 

പരാതിക്കൊടുവിലാണ് ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ക്ക് ഏകീകരണത്തില്‍ അഞ്ച് തരം മാറ്റങ്ങള്‍ നിര്‍ദേശിച്ചാണ് വിദഗ്ധ സമിതി റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. നീറ്റ് ഫലം വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കീം ഫലം വന്നിട്ടുമില്ല. 

തുടര്‍ പഠനത്തിനുള്ള തീരുമാനം എടുക്കാന്‍ പോലുമാകാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.

 

A special Cabinet meeting is scheduled today in Thiruvananthapuram to discuss the delay in publishing the KEAM (Kerala Engineering Architecture Medical) results.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  a day ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  a day ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  a day ago
No Image

ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

uae
  •  a day ago
No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago