ബാര്‍ കോഴ അട്ടിമറി കേസ്: വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: ബാര്‍കോഴ അട്ടിമറികേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയത് ശരിയായ രീതിയിലല്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നിരീക്ഷിച്ചു.
ശങ്കര്‍റെഡ്ഡിക്ക് നിലവില്‍ ഡി.ജി.പി റാങ്കുണ്ട്. ഇദ്ദേഹത്തിനെതിരേയുള്ള അന്വേഷണം നടത്തിയത് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ സ്വതന്ത്രവും സത്യസന്ധവുമായി അന്വേഷണം നടത്താന്‍ കഴിയുമെന്നും കോടതി ചോദിച്ചു. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ബാര്‍ കോഴക്കേസ് അന്വേഷിച്ചത്.
അന്വേഷണ ഘട്ടത്തില്‍ ആ എസ്.പിക്കെതിരേ രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥനാണ് ശങ്കര്റെഡ്ഡിയെന്നും കോടതി നിരീക്ഷിച്ചു. പായ്ച്ചിറ നവാസ് നല്കിയ ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."