അമ്മയെ തെരുവില്‍ വലിച്ചിഴയ്ക്കുന്നതാണോ സര്‍ക്കാര്‍ നയം: ചെന്നിത്തല
തിരുവനന്തപുരം: മകന്‍ മരിച്ചതില്‍ മനംനൊന്ത് നീതി തേടിയെത്തിയ അമ്മയെ തെരുവില്‍ വലിച്ചിഴയ്ക്കുന്നതാണോ ഇടതു സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ നയമനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയില്‍ സമ്മതിച്ചതില്‍ ഏതായാലും സന്തോഷമുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊലിസ് നടപടിയെ ന്യായീകരിക്കുന്ന സി.പി.എമ്മിന്റെ പ്രസ്താവന വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കും കാനം രാജേന്ദ്രനുമുള്ള മറുപടിയാണ്. ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലിസ് നടപടിയെ ഈ മൂന്നു നേതാക്കളും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. പൊലിസ് നടപടിയെ സി.പി.എം ന്യായീകരിക്കുന്നത് ക്രൂരമാണ്. അവിടെ നടന്നത് യു.ഡി.എഫ് ഗൂഢാലോചനയാണെന്ന സി.പി.എം വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റിലായവരില്‍ യു.ഡി.എഫുകാര്‍ ആരുമില്ല. മകന്‍ നഷ്ടപ്പെട്ട ഒരമ്മയോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിലുള്ള ജാള്യതയാണ് പ്രസ്താവനയില്‍ കാണുന്നത്.
എന്തു ചെയ്താലും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന് ധൈര്യമാണ് പൊലിസിന് അക്രമത്തിനു പ്രേരണ നല്‍കുന്നത്. ജിഷ്ണുവിന്റെ അമ്മയെ സമരത്തിനു സഹായിക്കാനെത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."