HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയ 173 സിഖ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ്; പഞ്ചാബില്‍ ആശങ്ക
backup
May 01 2020 | 09:05 AM
ചണ്ഡീഗഡ് : മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 173പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നന്ദേഡിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് മടങ്ങിയെത്തിയ അമൃത്സര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നന്ദേഡില്‍ നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ത്ഥാടകരില്‍ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗുരദ്വാരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 480 ആയി. 20 പേരാണ് ഇതുവരെ പഞ്ചാബില്‍ കൊവിഡ് ബാധിച്ച് മരിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."