വേനല്‍ മഴ, കാറ്റ്; വ്യപക നാശം
മാനന്തവാടി: വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വിവിധയിടങ്ങളില്‍ വ്യാപകനാശം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരിയിലെ നെന്മേനി പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത നാശമുണ്ടായത്.
മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കര്‍ഷകരുടെ ആയിരക്കണക്കിന് വാഴകള്‍ നിലം പൊത്തി. മര ശിഖിരങ്ങള്‍ പൊട്ടിവീണ് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. ആലാറ്റില്‍ മത്തികുടിയില്‍ റോയിയുടെ വീടിന്റെ പുറക് വശത്തുള്ള തൊഴുത്തിന് മുകളില്‍ മരം വീണ് പൂര്‍ണമായും നശിച്ചു. ഒഴക്കോടി ചെറുപുഴയില്‍ നിരവധി കര്‍ഷകരുടെ കുലച്ചതും കുലക്കാത്തതുമായ നിരവധി നേന്ത്രവാഴകളാണ് നശിച്ചത്. തൃശ്ശിലേരി പവര്‍ ലൂമിന്റെ കൈത്തറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ മരം പൊട്ടിവീണ് ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍, തറികള്‍, നൂലുകള്‍ സ്‌കൂള്‍ യൂനിഫോമുകള്‍ എന്നിവ പൂര്‍ണമായും നശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനുള്ളില്‍ ഉറങ്ങുകയായിരുന്ന സൂപ്പര്‍വൈസര്‍ ജോഫിന്‍ ജോസ് പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."