HOME
DETAILS
MAL
സഊദിയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി
backup
March 01 2019 | 18:03 PM
ജിദ്ദ: ചരക്ക് നിറച്ച ട്രക്ക് തട്ടിയെടുത്ത് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സഊദിയില്‍ നടപ്പാക്കി. ഇന്ത്യക്കാരനായ ആരിഫ് ഇമാമുദ്ദീനെ വധിച്ച കേസില്‍ പിടിയിലായ ഹര്‍ജിത് സിങ് ബുദ്ധറാം, സത് വീന്ദര്‍ കുമാര്‍ പ്രകാശ് എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ കഴിഞ്ഞദിവസം നടപ്പാക്കിയത്.
പ്രതികള്‍ കുറ്റക്കാരാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമാവുകയും വധശിക്ഷ വിധിച്ച ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രിംകോടതിയും ശരിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."