HOME
DETAILS
MAL
കൊവിഡ്-19: സഊദിയിൽ സ്വകാര്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രഖാപിച്ച ശമ്പള വിതരണം തുടങ്ങി
backup
May 01 2020 | 19:05 PM
റിയാദ്: സഊദിയിൽ കൊവിഡ് പ്രതിസന്ധി മറികടക്കാൻ സ്വകാര്യ മേഖല സംരക്ഷണത്തിനായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ശമ്പള വിതരണം തുടങ്ങി. ഏപ്രില്‍ മാസത്തെ ശമ്പളത്തിന്റെ സര്‍ക്കാര്‍ വിഹിതമാണ് സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് വിതരണം തുടങ്ങിയത്. അഞ്ച് സ്വദേശികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ചില്‍ കൂടുതല്‍ സ്വദേശികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ എഴുപത് ശതമാനം ജോലിക്കാര്‍ക്കും 60 ശതമാനം ശമ്പളമാണ് സർക്കാർ വഹിക്കുന്നത്.
ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് 9000 റിയാല്‍ വരെയാണ് പരമാവധി നല്‍കുന്നത്. നിബന്ധനകള്‍ പാലിച്ച് സാനിദ് പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കിയവര്‍ക്കാണ് ശമ്പളം ലഭിച്ചത്. കൊവിഡ് പ്രതിസന്ധി രാജ്യത്താകമാനം ബാധിച്ചപ്പോൾ ജീവനക്കാരുടെ ശമ്പളം നൽകുന്നത് പ്രതിസന്ധിയിലായത് കണക്കിലെടുത്താണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."