HOME
DETAILS
MAL
മലപ്പുറം സ്വദേശി മദീനയിൽ പനി ബാധിച്ചു മരിച്ചു
backup
May 02 2020 | 06:05 AM
മദീന: മദീനയിൽ പനി ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് അബൂബക്കർ ഹാജിയുടെ മകൻ ഹംസ അരീക്കത്താണ് മരിച്ചത്. അൽബൈക്ക് മദീന ഏരിയ മാനേജറായിരുന്നു. ഏറെക്കാലം ജിദ്ദയിൽ അൽബൈകിൽ ആയിരുന്നു ജോലി. തുടർന്നാണ് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മദീനയിലേക്ക് മാറിയത്. അൽബൈക്ക് സ്ഥാപിച്ചത് മുതൽ ഈ കമ്പനിക്കൊപ്പം ജോലി ചെയ്ത ഇദ്ദേഹം 42 വർഷമാണ് ഇതിൽ ജോലി ചെയ്തത്. മൃതദേഹം മദീനയിൽ മറവു ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്.
ഭാര്യമാർ: സുനീറ, സുഹ്റ. മക്കൾ: അൻവർ അലി, അബ്ദുൽ സൽമാൻ, റൂബിയാത്ത്, അബ്ദൽ മനാഫ്, ഹിദ, ഹിശാം, യസാൻ. മരുമക്കൾ: ഷംന, ഷബീബ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ഉബൈദ്, സലാം, ശരീഫ്, അലി, സൈനബ, സലീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."