HOME
DETAILS
MAL
മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത് എട്ട് കസ്റ്റഡി മരണങ്ങള്‍
backup
June 18 2018 | 21:06 PM
തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന പ്രതിപക്ഷത്തെ പ്രതികൂട്ടിലാക്കാന്‍ മുഖ്യമന്ത്രിയുടെ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങളും അതില്‍ സര്‍ക്കാര്‍ നല്‍കിയ സഹായത്തിന്റെയും സ്വീകരിച്ച നടപടികളുടെയും വിശദ വിവരം ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലംവച്ചു.
കെ. ദാസന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയില്‍ രേഖകള്‍ വച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എട്ട് കസ്റ്റഡിമരണങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍വച്ച രേഖകളില്‍ പറയുന്നു. കൊല്ലം റൂറല്‍ പൊലിസ് ജില്ലയില്‍ പുനലൂര്‍ പൊലിസ് സ്റ്റേഷനില്‍ അലക്‌സ് പീറ്റര്‍, കുണ്ടറ പൊലിസ് സ്റ്റേഷനില്‍ ദീപു, കോട്ടയം ജില്ലയില്‍ പൊന്‍കുന്നം പൊലിസ് സ്റ്റേഷനില്‍ സജി ജോണ്‍, ആലപ്പുഴ ജില്ലയില്‍ പുന്നപ്ര സ്റ്റേഷനില്‍ അഖിലേഷ്, തൃശൂര്‍ സിറ്റിയിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍ സെബാസ്റ്റിയന്‍ കോസ്ടന, മലപ്പുറം ജില്ലയില്‍ പൊന്നാനി സ്റ്റേഷനില്‍ ഗോപാലന്‍, ചങ്ങരംകുളം സ്റ്റേഷനില്‍ ഹനീഫ, തിരുവനന്തപുരം ആന്റി പൈറസി സെല്ലില്‍ അശോക് എന്നിവരാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒരു പൊലിസുകാരനെയും അറസ്റ്റ് ചെയ്തില്ല.
കസ്റ്റഡി മരണത്തിന് ഇരകളായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയതാകട്ടെ മൂന്നു പേര്‍ക്ക് മാത്രം.
കുണ്ടറ സ്റ്റേഷനില്‍ കൊല്ലപ്പെട്ട ദീപു, പൊന്നാനി സ്റ്റേഷനില്‍ കൊല്ലപ്പെട്ട ഗോപാലന്‍, ചങ്ങരംകുളം സ്റ്റേഷനില്‍ കൊല്ലപ്പെട്ട ഹനീഫ എന്നിവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ മാത്രമാണ് സഹായം നല്‍കിയത്. കസ്റ്റഡി മരണത്തിനിരയായ വ്യക്തികളുടെ ആശ്രിതര്‍ക്ക് ആര്‍ക്കും സര്‍ക്കാര്‍ ജോലിയും നല്‍കിയില്ല.
ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര കസ്റ്റഡി മരണങ്ങള്‍ നടന്നുവെന്ന് പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ ചോദ്യം ഉന്നയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."