സ്റ്റേഷനു മുന്നില്‍ കഞ്ചാവ് കേസ് പ്രതിയുടെ ആത്മഹത്യാശ്രമം
ആലപ്പുഴ: അരൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ കഞ്ചാവ്കേസ് പ്രതിയുടെ ആത്മഹത്യാഭീഷണി. ചന്തിരൂര്‍ സ്വദേശി രഞ്ജിത്ത് ആണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്.
തീകൊളുത്തും മുന്‍പ് പൊലിസ് ഇയാളുടെ ശരീരത്തില്‍ വെള്ളമൊഴിച്ചതിനാല്‍ അപകടം ഒഴിവായി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റതിന് രഞ്ജിത്ത് ഉള്‍പ്പെടെ നാലുപേരെ കഴിഞ്ഞയാഴ്ച അരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിറങ്ങിയ രഞ്ജിത്ത് അഞ്ചുലിറ്റര്‍ മണ്ണെണ്ണയുമായി ഇന്നലെ രാവിലെ പത്തോടെ അരൂര്‍ പൊലിസ് സ്റ്റേഷന് മുന്നിലെത്തി ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. കൈയില്‍ ആത്മഹത്യാകുറിപ്പും കരുതിയിരുന്നു.
കഞ്ചാവ് കേസില്‍ പൊലിസ് കേസെടുത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു കുറിപ്പ്. ഭീഷണിക്കിടെ രഞ്ജിത്തിന്റെ ദേഹത്ത് വെള്ളമൊഴിച്ച് മണ്ണെണ്ണ കഴുകിയ പൊലിസ് തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആത്മഹത്യാശ്രമത്തിന് കേസെടുത്തു. മൂന്നുവര്‍ഷം മുന്‍പും രഞ്ജിത്ത് കഞ്ചാവുകേസില്‍ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."