HOME
DETAILS
MAL
മനുഷ്യനെ കൊല്ലുമ്പോഴുള്ള പ്രസ്താവനയല്ല; വേണ്ടത് ശാശ്വത പരിഹാരം: ബിഷപ്പ്
backup
April 07 2017 | 21:04 PM
ഇരിട്ടി: മനുഷ്യനെ കാട്ടാന കൊല്ലുമ്പോള്‍ മാത്രമുള്ള പ്രഖ്യാപനങ്ങള്ക്കുപരിയായി വന്യമൃഗ ശല്യത്തിനെതിരേ ശാശ്വത പരിഹാരവും നടപടിയുമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് തലശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ആവശ്യപ്പെട്ടു. ആറളം ഫാമില്‍ കാട്ടാന കുത്തിക്കൊന്ന വാളത്തോട് വടക്കേതുരുത്തേല്‍ റെജിയുടെ സംസ്കാര ശുശ്രൂഷകള്‍ക്ക് എടപ്പുഴ സെന്റ് ജോസഫ്സ് പള്ളിയില്‍ നേതൃത്വം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ഇവ ജനവാസ കേന്ദ്രത്തില്‍ കയറാതിരിക്കുവാനുള്ള സ്ഥിരമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഫാമിലെ കൈതച്ചക്ക തോട്ടത്തില്‍ മാനേജരായി ജോലി ചെയ്തിരുന്ന റജിയുടെ മരണത്തോടെ ഒരു കുടുംബമാണ് അനാഥമായത്. മതിയായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."