ക്വാറി പ്രവര്‍ത്തനം സജീവം; ജനം ഭീതിയില്‍
നരിക്കുനി: മടവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും നരിക്കുനി പഞ്ചായത്ത് ഏഴാം വാര്‍ഡ് അതിര്‍ത്തിയില്‍ അടുക്കംമലയുടെ നെറുകയില്‍ ബൈത്തുല്‍ ഇസ്സ മാനേജ്‌മെന്റിന്റെ അധീനതയിലുള്ള ഏക്കര്‍ കണക്കിന് ഭൂമിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചെങ്കല്‍ ഖനനം ആരംഭിച്ചിട്ട് ദിവസങ്ങളോളമായി.
ഇത് തുടര്‍ന്നാല്‍ കല്ലെടുക്കുന്ന കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കാനും മലയുടെ മുകളിലുള്ള വന്‍ പാറക്കൂട്ടങ്ങള്‍ തെന്നിമാറി മലയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് (പാറന്നൂര്‍) ഉരുള്‍ പൊട്ടി വീഴാനും സാധ്യതയേറെയാണ്.
പടിഞ്ഞാറ് ഭാഗത്ത് മലമുകളില്‍ വളരെ ഉയരത്തില്‍ തൂങ്ങിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് ഇളക്കം സംഭവിച്ചാല്‍ നരിക്കുനി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഉണ്ണ്യേച്ചിക്കുഴിയില്‍, പുറായില്‍, ചെനങ്ങര, കൈപ്പുറത്ത് ചാലില്‍ ഭാഗങ്ങളില്‍ താമസിക്കുന്ന ഒട്ടേറെ വീട്ടുകാര്‍ക്ക് അത്യാഹിതം സംഭവിക്കാനും മനുഷ്യ ജീവനുകളും കൃഷി സ്ഥലവും വീടുകളും നഷ്ടപ്പെടാനും സാധ്യതയേറെയാണ്. നിയമാനുസൃതമായ ലൈസന്‍സോ ജിയോളജി വകുപ്പിന്റെ അനുമതിയോ ലഭിച്ചിട്ടില്ലാ എന്നാണറിയാന്‍ കഴിഞ്ഞത്. ഉണ്ടെണ്ടങ്കില്‍ തന്നെ അതത് വകുപ്പുകള്‍ പരിസ്ഥിതി പഠനം നടത്താതെയാണ് അനുമതി നല്‍കിയത്.
ഉരുള്‍പൊട്ടാന്‍ പാകത്തില്‍ മനുഷ്യരുടെ പ്രകൃതി വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തടയിടാത്ത പക്ഷം വന്‍ നാശം സംഭവിക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ വളരെ ഭീതിയോടെയാണ് ഇവിടെയുള്ള ആളുകള്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."