ലോക ചാംപ്യന്‍ഷിപ്പിനു പോകാന്‍ ഫണ്ടില്ലാതെ കരാത്തെ സംഘം
കണ്ണൂര്‍: ഓഗസ്റ്റില്‍ ചൈനയില്‍ നടക്കുന്ന അന്താരാഷ്ട്ര കരാത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ താഴെചൊവ്വയിലെ ഇട്ടോസുറിയ്യു കരാത്തെ സംഘത്തിലെ അഞ്ചുപേര്‍ക്ക് അവസരം ലഭിച്ചു. എന്നാല്‍ അപൂര്‍വഭാഗ്യം പൂര്‍ത്തിയാക്കാന്‍ നിര്‍ധനരായ കുട്ടികള്‍ക്കോ ഇവരുടെ വന്‍ യാത്രാചെലവും മറ്റും കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണെന്നു കരാത്തെ സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘത്തിലെ വിദ്യാര്‍ഥികളായ കെ.വി വരുണ്‍, അക്ഷയ്, റിമാരാജ്, വി.വി അമല്‍, ചീഫ് ഇന്‍സ്ട്രക്ടര്‍ സുമേദന്‍ എന്നിവരാണു പങ്കെടുക്കുന്നത്. സ്‌പോണ്‍സറെ ലഭിച്ചില്ലെങ്കില്‍ സ്വപ്‌നതുല്യമായ അവസരം നഷ്ടപ്പെടും. ലോക കരാത്തെ ചാംപ്യന്‍ഷിപ്പ് ചൈനയില്‍ സംഘടിപ്പിക്കുന്നത് ഇട്ടോസു റിയ്യു കരാത്തെ ഡു ഇന്റര്‍നാഷണല്‍ ഫെഡറേഷനാണ്. ജപ്പാന്‍ കരാത്തെ ഡോ ഇട്ടോസു കായ്‌ചൈനീസ് ആണ് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ് 17ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 13നാണ് യാത്ര തിരിക്കേണ്ടത്. സംഘടനയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ 9895070284, 9961472140 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഒ.ഇ രഞ്ജിത്ത്, കെ.കെ സുമേദന്‍, റിമാരാജ്, നജീബ് നടാല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."