HOME
DETAILS
MAL
ഡല്‍ഹിയില്‍ എം.എല്‍.എയ്ക്കും സഹോദരനും കൊവിഡ്
backup
May 03 2020 | 03:05 AM
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വിശേഷ് രവിക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചു.രവിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും രോഗം ബാധിച്ചതായി ഫലം വന്നതോടെ അദ്ദേഹം സ്വയം വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതിനകം 3,738 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 61 പേര് മരിക്കുകയും ചെയ്ത ഡല്‍ഹിയില്‍ വൈറസ് ബാധിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് ഇദ്ദേഹം. കൊവിഡ് വ്യാപനത്തില്‍ മുന്നേറുന്ന തലസ്ഥാനത്ത് ഇന്നലെ മാത്രം 223 പേര്‍ക്ക് രോഗം ബാധിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് അറിയിച്ചു.
രാജ്യതലസ്ഥാനത്തെ 11 ജില്ലകളും ഈമാസം 17 വരെ റെഡ് സോണായി തുടരുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."