മുന്‍മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരേ വിജിലന്‍സിന്റെ രഹസ്യാന്വേഷണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുടെയും കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നവരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗങ്ങളായിരുന്ന വ്യക്തികളുടെ സ്വത്തുവിവരങ്ങളും മറ്റു ബിനാമി സമ്പാദ്യങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്‌തോമസ് രഹസ്യനിര്‍ദേശം നല്‍കി.
അതത് യൂനിറ്റുകളിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ജോസഫ് ലിജോയുടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രഹസ്യന്വേഷണത്തിനു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.
മന്ത്രിമാരുടെ സ്റ്റാഫായിരുന്ന പലര്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ ബിനാമി പേരിലും സ്വന്തം പേരിലും വന്‍ സമ്പാദ്യം ഉണ്ടായിട്ടുണ്ടെന്ന് വിജിലന്‍സ് കണക്കുകൂട്ടുന്നു.
അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തിവിടര്‍ത്തി ആടില്ലെന്നും എന്നാല്‍ അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയുമെന്നും വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ സമയത്ത് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
ഫൗള്‍ ഇല്ലാത്ത വിജിലന്‍സ് കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."