HOME
DETAILS

പന്തീരാങ്കാവ് യു.എ.പി.എ കേസ്: നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍.ഐ.എ

  
backup
May 03 2020 | 03:05 AM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e-%e0%b4%95%e0%b5%87-2

 

സ്വന്തം ലേഖകന്‍
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍.ഐ.എ. കേസിലെ ഒന്നും രണ്ടും പ്രതികളായ അലനെയും താഹയെയും സി.പി.ഐ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തവരാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് മൂന്നുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.
വയനാട് സ്വദേശികളായ വിജിത്ത്, എല്‍ദോ വില്‍സന്‍, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ അഭിലാഷ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകനാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലായിരുന്നു എന്‍.ഐ.എ രണ്ട് സംഘങ്ങളായി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തിയത്. വിജിത്തും എല്‍ദോയും താമസിക്കുന്ന കോഴിക്കോട് ചെറുകുളത്തൂരിലെ പരിയങ്ങാട് ഭാഗത്തും അഭിലാഷ് താമസിക്കുന്ന മെഡിക്കല്‍ കോളജിനടുത്തുള്ള ഇരിങ്ങാടന്‍ പള്ളിയിലെ വാടക വീട്ടിലുമായിരുന്നു പരിശോധന.
അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ആറ് മാസമായി ഇവര്‍ കോഴിക്കോട്ട് വാടക വീട്ടില്‍ താമസിക്കുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് മാവോയിസ്റ്റ് ബന്ധമുള്ള പലരും ഇവരുടെ വീട്ടില്‍ വന്ന് പോയതായി എന്‍.ഐ.എ സംശയിക്കുന്നു. പന്തീരാങ്കാവ് കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മണിക്കൂറുകളോം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.
ഇതില്‍ വിജിത്തും അഭിലാഷുമാണ് അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തതെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയിരിക്കുന്നത്. അഭിലാഷിനെ ഇന്നലെ രാവിലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ട് മൊബൈല്‍ ഫോണുകള്‍, ഏഴ് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍, ഒരു ലാപ്‌ടോപ്പ്, ഏഴ് പെന്‍ ഡ്രൈവ്, ഒരു വോയ്‌സ് റെക്കോര്‍ഡര്‍, സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ പുസ്തകങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
എന്നാല്‍, തനിക്ക് അലനെയും താഹയെയും അറിയില്ലെന്നും മാവോയിസ്റ്റുമായി ബന്ധമില്ലെന്നും അഭിലാഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നും പിടിച്ചെടുത്തിട്ടില്ല. അലന്‍-താഹ വിഷയത്തില്‍ എന്‍.ഐ.എ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അഭിലാഷ് സൂചിപ്പിച്ചു.
അലന്‍ ശുഹൈബ്, ത്വാഹാ ഫസല്‍ എന്നിവര്‍ക്കെതിരേ കഴിഞ്ഞ മാസം 17നാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നാം പ്രതി ഉസ്മാന്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago