പൂജാരിണിക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം; കൊലപാതക ശ്രമത്തിന് കേസ്
കോലഞ്ചേരി: പാങ്ങോട് കളരി സംരക്ഷണ ദുര്‍ഗാ ക്ഷേത്രത്തിലെ പൂജാരിണിക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം. കോലഞ്ചേരി പഴതോട്ടം മാരിയില്‍ ഹൗസില്‍ അഞ്ജലി (28) ക്കാണ് മര്‍ദനമേറ്റത്. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയനുസരിച്ച് കൊലപാതകശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പുത്തന്‍കുരിശ് പൊലിസ് കേസെടുത്തു. ക്ഷേത്രം പ്രസിഡന്റ് പ്രിജേഷിനും മര്‍ദനമേറ്റിട്ടുണ്ട്.
ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. സ്ത്രീകള്‍ക്ക് പൂജ ചെയ്യാന്‍ നിയമം അനുശാസിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൂജാരിണിയായി നിയമിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അഞ്ജലിയാണ് പൂജകള്‍ നടത്തിവരുന്നത്. ആചാരപ്രകാരമുള്ള ഉപനയനവും എം.എ വേദാന്തം യോഗ്യതയും ഇവര്‍ക്കുണ്ട്. കളരി ആചാരപ്രകാരമാണ് ഇവിടെ പൂജ. കഴിഞ്ഞ ദിവസത്തെ പൂജക്കുശേഷം പൂജാ ഉപകരണങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് അഞ്ജലിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് തലക്കടിച്ച് വീഴ്ത്തിയത്. തലക്കും ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റ പൂജാരിണിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."