ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: ഡോ.സാക്കിര്‍ നായിക്
മുംബൈ: ധാക്കയിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി പണ്ഡിതനും പ്രഭാഷകനും ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ. സാക്കിര്‍ നായിക്. ഒരു ന്യൂസ് ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. തന്റെ പ്രസംഗങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയം പരിശോധിക്കണം. നിരവധി പേര്‍ തന്റെ പ്രസംഗങ്ങളും മറ്റും കേള്‍ക്കാറുണ്ട്. പക്ഷേ അവരെയെല്ലാം തനിക്ക് അറിയില്ല. തീവ്ര പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പേരും ഫോട്ടോയും വാക്കുകളും ദുരുപയോഗം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മക്കയിലുള്ള സാക്കിര്‍ നായിക് നാട്ടിലെത്തിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്ന് അദ്ദേഹത്തിന്റെ ട്രസ്റ്റ് മാനേജറായ മന്‍സൂര്‍ ശൈഖ് പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും മന്‍സൂര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."